തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇനിയും കൂടിയേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്രാമീണ മേഖലകളിൽ കേസുകൾ വർധിക്കുകയാണ്. കർശന നിയന്ത്രണങ്ങൾ ഗ്രാമീണ മേഖലയിലും നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒന്നാമത്തെ തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഗ്രാമീണ മേഖലയിലേക്കും വ്യാപിച്ചു. ഇതാണ് മരണ സംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്ന് പഠനങ്ങൾ പറയുന്നു.
സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടിയുള്ള 2.40 ലക്ഷം വാക്സിൻ കൂടി സ്റ്റോക്കുണ്ട്. കൂടുതൽ വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷ.
വീടുകളിൽ മുതിർന്ന അംഗങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണം. ആരോഗ്യ പ്രവർത്തകരുടെ ജോലിസമ്മർദം കൂട്ടരുത്. കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നവർ ഉടൻ മടങ്ങാൻ ശ്രദ്ധിക്കണം -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.