നെടുമ്പാശ്ശേരി: പനി ലക്ഷണം അനുഭവപ്പെടുന്ന പലരും ഇത് തിരിച്ചറിഞ്ഞ് ഐസൊലേഷനിലേക്ക് വിടാതിരിക്കുന്നതിന് ഗുളികകൾ കഴിച്ച് താൽക്കാലികമായി രക്ഷപ്പെടുന്നു. ഇത് ഗുരുതര ഭവിഷ്യത്തുണ്ടാക്കുമെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
മഹാരാഷ്ട്ര, ബംഗളൂരു, ചെന്നൈ തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിയുന്ന വിദ്യാർഥികളോട് ഹോസ്റ്റൽ വിട്ട് നാട്ടിലേക്ക് മടങ്ങാൻ നിർദേശിച്ചതിനെത്തുടർന്നാണ് കൂടുതൽ പേർ വരുന്നത്. പാരസെറ്റമോൾ അടങ്ങിയ ഗുളികകൾ കഴിച്ചാൽ ശരീരോഷ്മാവ് ശരിയായി മനസ്സിലാക്കാൻ കഴിയില്ല. ഇതേതുടർന്ന് ഗുളിക കഴിച്ചിട്ടുണ്ടോയെന്ന വിവരങ്ങളും ആരായുന്നുണ്ട്.
മഹാരാഷ്ട്രയിൽ കോവിഡ്പടർന്നുപിടിച്ചതിനാൽ അവിടെനിന്ന് വരുന്നവരോട് 14 ദിവസം വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകുന്നുണ്ട്. ഇതിനിടെ, വിദേശത്തുനിന്ന് വന്നിട്ടുള്ളവർ വീട്ടിൽതന്നെ തങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ആശാപ്രവർത്തകർ വീടുകളിലെത്തി അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.