തിരുവനന്തപുരം: കാടിനകത്തെ കോവിഡ്കാല പള്ളിക്കൂടത്തിനും സ്റ്റുഡൻറ് പൊലീസ് കാഡറ്റിെൻറ കൈത്താങ്ങ്. വിതുര കല്ലുപാറ ആദിവാസി ഉൗരിലേക്ക് ഇലക്േട്രാണിക് പഠനോപകരണങ്ങളുമായി പൊലീസ് എത്തി.
ഒപ്പം എന്തിനും തയാറായി വിതുര ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളും അധ്യാപകരും. വിതുര ജങ്ഷനിൽനിന്ന് ആറ് കിലോമീറ്ററിനുള്ളിലുള്ള കല്ലുപാറ സെറ്റിൽമെൻറ് കോളനിയിലെത്താൻ ദുർഘടവഴികൾ താണ്ടണം. വാഹനമെത്തുന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ കുത്തനെ മലകയറി എത്തുന്നിടത്താണ് കോളനി.
19 കുടുംബങ്ങളുള്ള ഉൗരിലെ താമസക്കാരുടെ ക്ഷേമം അന്വേഷിക്കാനെത്തിയ വിതുര എസ്.െഎ സുധീഷിനോട് ലോക്ഡൗൺ തുടങ്ങിയതോടെ തങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യമില്ലാതായതിെൻറ സങ്കടങ്ങളും അവർ പങ്കുെവച്ചു.
സ്കൂൾ വിദ്യാഭ്യാസം നേടുന്ന 10 കുട്ടികളാണ് ഉൗരിലുള്ളത്. മേലധികാരികളെ വിവരമറിയിച്ചതോടെ പൊലീസിെൻറ ഇ-വിദ്യാരംഭം വഴി കുട്ടികൾക്കായി ടി.വിയും ടാബും ഉൾപ്പെടെ പഠനോപകരണങ്ങൾ ലഭ്യമാക്കി.
അതിലൊരാൾക്ക് പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റതന്നെ പഠനോപകരണം നേരിട്ട് നൽകുകയും ചെയ്തു. അഞ്ചുദിവസം കൊണ്ട് 300 ചതുരശ്ര അടിയിൽ െപ്രാജക്ടർ, ടി.വി, ബോർഡ് എന്നിവ സജ്ജീകരിക്കാനുള്ള സംവിധാനത്തോടെ ഈറ്റയും മുളയുമുപയോഗിച്ച് കോവിഡ്കാല പ്രത്യേക ക്ലാസ് റൂം തയാറായി.
വിതുര സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് പ്രവർത്തകരും കുട്ടികളും പൊലീസ് ഉദ്യോഗസ്ഥരും അധ്യാപകരായി. സ്കൂളിൽതന്നെ പഠിച്ചുകൊണ്ടിരുന്ന കുട്ടികളായിരുന്നെങ്കിലും അവർ ഇത്രയും ദുർഘടമായ സാഹചര്യങ്ങൾ താണ്ടിയാണ് സ്കൂളിലെത്തിയിരുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്ന് അധ്യാപകരും പറഞ്ഞു.
ഇപ്പോൾ ആഴ്ചയിൽ മൂന്നുദിവസം ഇവിടെ പൊലീസുദ്യോഗസ്ഥരും അധ്യാപകരും ചേർന്ന് ക്ലാസുകളെടുക്കുന്നു. ഒപ്പം സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ കഴിഞ്ഞുപോയ ക്ലാസുകൾ കാണാനായി ഓഫ് ലൈൻ പഠനത്തിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
ടെലഫോൺ വഴിയുള്ള സംശയനിവാരണത്തിനും ഇവർ എപ്പോഴും തയാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.