തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള രോഗികൾ ഏറെ ആശ്രയിക്കുന്ന സർക്കാർ സംവിധാനങ്ങളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജും ആർ.സി.സിയും. ടീം വെൽഫെയറിന്റെ കീഴിലുള്ള സന്നദ്ധ പ്രവർത്തകർ ഇവിടം കേന്ദ്രീകരിച്ച് വർഷങ്ങളായി സേവന പ്രവർത്തനങ്ങൾ നടത്തി വരികയാണ്. സേവന പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടമെന്നോണം ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആംബുലൻസ് സംവിധാനം സജ്ജീകരിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ആർ.സി.സി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആംബുലൻസ് നാടിന് സമർപ്പിക്കും. പ്രദേശത്തെ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരായ വ്യക്തികളെ ചടങ്ങിൽ വെച്ച് ആദരിക്കും. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി, തിരുവനന്തപുരം ജില്ല പ്രസിഡന്റ് അഷ്റഫ് കല്ലറ, ടീം വെൽഫെയർ ആർ.സി.സി കോർഡിനേറ്റർ ഷാജി അടക്കുളങ്ങര എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.