തിരുവനന്തപുരം: ശുചീകരണ തൊഴിലാളികൾക്കായി ദേശീയ സഫായി കരംചാരീസ് കമീഷനും ഇന്ത്യ പോസ്റ്റ് ഡിപ്പാർട്ട്മെന്റും സംയുക്തമായി അന്ത്യോദയ ശ്രമിക് സുരക്ഷപ യോജന എന്ന പേരിൽ പത്ത് ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് പദ്ധതി ആരംഭിച്ചതായി കമീഷൻ അംഗം ഡോ. പി.പി. വാവ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന കൗൺസിലർമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
499 രൂപയാണ് അന്ത്യോദയ ശ്രമിക് സുരക്ഷ യോജന ഇൻഷ്വറൻസ് പദ്ധതിയുടെ വാർഷിക പ്രീമിയം. ദേശീയ സഫായി കരംചാരീസ് ഫിനാൻഷ്യൽ ഡെവലപ്മെന്റ് കോർപറേഷൻ വഴി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കാർഷിക-വ്യാവസായിക-സേവന മേഖലകളിൽ ശുചീകരണ തൊഴിലാളികൾക്കായി സ്വയംതൊഴിൽ പരിശീലന പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും ഡോ. വാവ പറഞ്ഞു. ഇൻഷ്വറൻസ് പദ്ധതി സ്റ്റേറ്റ് നോഡൽ ഓഫിസർ ഗോപി കൊച്ചുരാമൻ, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ചീഫ് മാനേജർ എം. മുരുകേശൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.