???? ???????

ചാലക്കുടി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

തൃശൂർ: കോവിഡ് ബാധിച്ച് ചാലക്കുടി സ്വദേശി മരിച്ചു. നോർത്ത് ചാലക്കുടി കോമ്പാറക്കാരൻ ഡിനി ചാക്കോ (41) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.

 

മേയ് 12ന് മാലിദ്വീപില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസ്സവുമുണ്ടായിരുന്നു. 16ന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

കോവിഡ് സ്ഥിരീകരിച്ചിരുന്ന ഡിന്നിയുടെ ഭാര്യയും മകനും രോഗ മുക്തി നേടിയിരുന്നു.
 

Tags:    
News Summary - covid death kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.