കേരളത്തിൽ വീണ്ടും കോവിഡ്​ മരണം; തിരുവല്ല സ്വദേശി മരിച്ചു

കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. വിദേശത്തുനിന്ന്​ എത്തിയ തിരുവല്ല സ്വദേശി ജോഷി (65) ആണ് മരിച്ചത്. 

അബുദാബിയിൽ നിന്നു ഈ മാസം 11നാണ്​​ ജോഷി നാട്ടിലെത്തിയ ത്​. തുടർന്ന്​ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹരോഗവും  അമിതവണ്ണം, പ്രമേഹവുമായി ബന്ധ​െപ്പട്ട മറ്റു ശാരീരിക അസ്വസ്ഥതകൾ എന്നിവയെല്ലാം ഇദ്ദേഹത്തിനുണ്ടായിരുന്നു.

ദുബൈയിലുള്ള മക്കളെ സന്ദർശിക്കാൻ വിസിറ്റിംഗ് വിസയിൽ ഭാര്യ ലീലാമ്മയോടൊപ്പം പോയ ജോഷി ഈ മാസം 11 ന് വിമാന മാർഗം കൊച്ചിയിൽ മടങ്ങിയെത്തി പത്തനംതിട്ട ശാന്തി റെസിഡൻസിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന്​ 18ന്​ പത്തനംതിട്ട ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട്​ വിദഗ്​ധ ചികിത്സക്കായി 27ന്​ കോട്ടയം മെഡിക്കൽ കോളജ്​ ആശ​ുപത്രിയിൽ പ്രവേശിപ്പിച്ചു. 

വ്യാഴാഴ്​ച രാത്രിയോടെ ആരോഗ്യ നില വഷളായ ഇദ്ദേഹത്തെ വ​​​​െൻറിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും​ വെളുപ്പിന്​ രണ്ടുമണിയോടെ മരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സംസ്കാര ചടങ്ങുകൾ ളായിക്കാട് സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ ഇന്ന് നടക്കും. മക്കൾ : ലിജോ, ലിജി, ലിജു. മരുമക്കൾ: ജോമോൾ , ലിജോ, ലിബി.

Tags:    
News Summary - covid death kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.