തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സർക്കാർ ഒാഫീസുകളിലെ ഹാജർനില 50 ശതമാനമായി കുറക്കാനും ശനിയാഴ്ച ദിവസങ്ങളിൽ ഒാഫീസുകൾക്ക് അവധി നൽകാനും തീരുമാനിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തും. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. വാരാന്ത്യത്തിൽ ബീച്ചുകളിലും പാർക്കുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ വാക്സിൻ നൽകാൻ നടപടി സ്വീകരിക്കും. വാക്സിനേഷന് ഒാൺലൈൻ ബുക്കിങ് തുടരാനും പ്രത്യേക സമയം അനുവദിച്ച് കുത്തിവെപ്പ് നടത്തുകയും ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒാൺലൈൻ പഠനം തുടരും. സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം നടപ്പാക്കാനും ഉന്നതതല യോഗത്തിൽ തീരുമാനമായി. വൈകീട്ട് നടത്തുന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തീരുമാനങ്ങൾ ഔദ്യോഗികമായി അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.