കാസർകോട്: കോവിഡിനെതിരെ ഷെയ്ഖ് ഉപദേശിച്ച മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വിൽപന നടത്തിയ വ്യാജവൈദ്യനെ അറസ്റ്റ്ചെയ്തു. കാസർകോട് വിദ്യാനഗർ ചാലാ റോഡിൽ കല്ലുകെട്ട് മേസ്തിരിയായ ഹംസയെയാണ് ദ്രാവകം തയാറാക്കി വിൽപന നടത്തിയതിന് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ദ്രാവകം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹംസക്കെതിരെ സ്വീകരിച്ച നടപടി ശക്തമായി ഇത്തരം വ്യാജ സിദ്ധന്മാർക്കെതിരെയും തുടരുമെന്നും കലക്ടർ ഡോ. ഡി. സജിത്ബാബു വ്യക്തമാക്കി.
പ്രതിരോധ മരുന്ന്: ആറുപേർ അറസ്റ്റിൽ
ചെറുപുഴ: കോവിഡ്-19 പ്രതിരോധിക്കാൻ എന്ന പേരിൽ ബോർഡ്വെച്ച് സൗജന്യമായി ആയുർവേദ ചേരുവകളുള്ള മരുന്ന് വിതരണംചെയ്ത ആറുപേരെ ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പാടിയോട്ടുചാൽ ടൗണിൽ മരുന്ന് വിതരണംചെയ്ത ബസ് തൊഴിലാളികളാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്.
ഡബിൾ ബെൽ എന്ന വാട്സ്ആപ് ഗ്രൂപ്പിെൻറ പേരിൽ ശനിയാഴ്ച പകലാണ് ഇവർ മരുന്ന് വിതരണം ചെയ്തത്. ആയുർവേദ മരുന്നുകളുടെ പ്രതിനിധിയായി ജോലിചെയ്യുന്ന ഒരാളാണ് ഇവർക്ക് മരുന്ന് എത്തിച്ചുനൽകിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെയും കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.