കോവിഡ് പിഴത്തുക: പൊതുജനങ്ങളിൽ നിന്ന് ഈടാക്കിയത് 100 കോടി; വ്യാപാരികളിൽ നിന്ന് രണ്ട് കോടി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന പേ​രി​ൽ പൊ​ലീ​സ്​ പി​ഴ​യാ​യി ഇൗ​ടാ​ക്കി​യ​ത്​ നൂ​റ്​ കോ​ടി​യി​ല​ധി​കം രൂ​പ. സം​സ്ഥാ​ന​ത്ത്​ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച്​ 25 മു​ത​ൽ ഇൗ ​വ​ർ​ഷം ജൂ​ലൈ 31വ​രെ 1,00,01,95,900 രൂ​പ​യാ​ണ്​ പി​ഴ​യാ​യി ഇൗ​ടാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​മാ​സം അ​ഞ്ചു​ കോ​ടി​യി​ല​ധി​കം രൂ​പ പി​ഴ​യീ​ടാ​ക്കി​യെ​ന്നാ​ണ്​ അ​നൗ​േ​ദ്യാ​ഗി​ക ക​ണ​ക്ക്. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വ്​ ന​ൽ​കി​യ​തി​നാ​ലാ​ണ്​ പി​ഴ കു​റ​ഞ്ഞ​തെ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം. ഏ​റ്റ​വും കൂ​ടു​ത​ൽ പി​ഴ​യീ​ടാ​ക്കി​യ​ത്​ എ​റ​ണാ​കു​ളം സി​റ്റി​യി​ലും മ​ല​പ്പു​റ​ത്തും കു​റ​വ്​ തൃ​ശൂ​ർ റൂ​റ​ലി​ലു​മാ​ണ്.

പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​പ്ര​കാ​രം വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ്​ പി​ഴ​യീ​ടാ​ക്കി​യ​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച്​ വാ​ഹ​ന​ങ്ങ​ളു​മാ​യി പു​റ​ത്തി​റ​ങ്ങു​ക, മാ​സ്​​ക്​ ധ​രി​ക്കാ​തി​രി​ക്കു​ക, അ​നാ​വ​ശ്യ​മാ​യി ഒ​ത്തു​ചേ​രു​ക, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ക എ​ന്നി​വ​യാ​ണ്​ കൂ​ടു​ത​ലാ​യു​ണ്ടാ​യ​ത്. പി​ഴ​യി​ട്ട​വ​രി​ൽ ഏ​റെ​യും ക​ച്ച​വ​ട​ക്കാ​രും നി​ത്യ​വൃ​ത്തി​ക്ക്​ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രു​മാ​ണ്.

ക്വോ​ട്ട നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തി​നാ​ൽ എ​ന്തെ​ങ്കി​ലും കാ​ര​ണം പ​റ​ഞ്ഞ്​ പി​ഴ​യീ​ടാ​ക്കു​ന്ന നി​ല​യി​ലാ​ണ്​ പൊ​ലീ​സ്.  ട്രി​പ്​​ൾ ലോ​ക്​​ഡൗ​ൺ ഉ​ൾ​പ്പെ​ടെ പ​ല​കു​റി ന​ട​പ്പാ​ക്കി​യ എ​റ​ണാ​കു​ളം സി​റ്റി​യി​ൽ 13 കോ​ടി (13,37,56,800) രൂ​പ​യാ​ണ്​ പി​ഴ​യീ​ടാ​ക്കി​യ​ത്. 

ജില്ല അടിസ്ഥാനത്തിൽ ഈടാക്കിയ പിഴ (കോടിയിൽ)

തിരുവനന്തപുരം സിറ്റി : 2,63,16,500
തിരുവനന്തപുരം റൂറൽ : 9,04, 08,000
കൊല്ലം സിറ്റി : 4,26,23,400
കൊല്ലം റൂറൽ : 4,72,22,100
പത്തനംതിട്ട : 3,17,57,200
ആലപ്പുഴ : 3,42,33,500
കോട്ടയം : 4,87,15,000
ഇടുക്കി : 2,51,75,000
എറണാകുളം സിറ്റി : 13,37,56,800
എറണാകുളം റൂറൽ : 6,72,40, 800
തൃശൂർ സിറ്റി : 5,46,13,500
തൃശൂർ റൂറൽ : 1,81,78,000
പാലക്കാട് : 5,53,57,400
മലപ്പുറം : 12,53,67,200
കോഴിക്കോട് സിറ്റി : 3,56,16,500
കോഴിക്കോട് റൂറൽ : 3,63,08,700
വയനാട് : 2,42,83,200
കണ്ണൂർ സിറ്റി : 3,03,69,400
കണ്ണൂർ റൂറൽ : 3,01,93,400
കാസർകോട് : 4,21,15,700
റെയിൽവേ : 3,44,600 (ലക്ഷം)
Tags:    
News Summary - Covid Fine: Rs 100 crore levied from public; Two crore from traders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.