കൊല്ലം: കോവിഡ് തീവ്രവ്യാപനത്തിനിടയിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളിൽ 24 പേർ പോസിറ്റിവ്. ജില്ലയിലെ വിവിധ സ്കൂളുകളിൽ പരീക്ഷയെഴുതുന്നവരിൽ 24 പേരാണ് രോഗബാധിതരായത്. പി.പി.ഇ കിറ്റ് ധരിച്ചാണ് ഇവർ സ്കൂളുകളിൽ എത്തുന്നത്. ഇവർക്ക് പ്രത്യേകം തയാറാക്കിയ ഹാളിലാണ് പരീക്ഷ നടത്തുക. ചോദ്യപേപ്പർ നൽകുന്ന അധ്യാപകനും പി.പി.ഇ കിറ്റ് ധരിച്ചാണ് ഹാളിലെത്തുക.
കഴിഞ്ഞദിവസം വരെ 11 കുട്ടികൾ ആയിരുന്നു കോവിഡ് പോസിറ്റിവായി ഉണ്ടായിരുന്നത്. ബുധനാഴ്ചയാണ് 24 ആയി ഉയർന്നത്. ക്വാറൻറീനിൽ കഴിയുന്ന 45 വിദ്യാർഥികളും പരീക്ഷക്കായി വിവിധ സ്കൂളുകളിൽ എത്തുന്നുണ്ട്. പരീക്ഷ ഒരാഴ്ച കൂടിയുള്ളതിനാൽ കോവിഡ് പോസിറ്റിവ് ആകുന്നവരുടെ എണ്ണം വർധിക്കുമെന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.