എ, ബി പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർ; ബാക്കിയുള്ളവർ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകണം -മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്​ വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കൂടുതൽ കടുപ്പിക്കുന്നു. സർക്കാർ ഒാഫിസുകളിൽ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തും. എ, ബി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ (രോഗവ്യാപനം കുറഞ്ഞ സ്ഥലങ്ങൾ) 50 ശതമാനം ജീവനക്കാരെ ​െവച്ച്​ പ്രവർത്തിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകൾ, പബ്ലിക് ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികള്‍, കമീഷനുകള്‍, കോര്‍പറേഷനുകള്‍ എന്നിവ ഇതിൽ ഉൾപ്പെടും. സി വിഭാഗത്തിൽ 25 ശതമാനം ജീവനക്കാർ ഒാഫിസിൽ എത്തിയാൽ മതി. ഡി വിഭാഗത്തിൽ അവശ്യ സർവിസുകൾ മാത്രമാണ്​ പ്രവർത്തിക്കുക. എ, ബി വിഭാഗത്തിലെ 50 ശതമാനം ജീവനക്കാ​െരയും സി വിഭാഗത്തിലെ 75 ശതമാനം ജീവനക്കാരെയും ഡി വിഭാഗത്തിലെ അവശ്യ സേവനം ഒഴികെ മുഴുവൻ ജീവനക്കാരെയും കോവിഡ്​ പ്രതിരോധത്തിനായി നിയോഗിക്കും. ജില്ല കലക്​ടർമാർക്കായിരിക്കും ഇതി​െൻറ ചുമതലയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറയിച്ചു.

രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ ക്ലസ്​റ്ററുകൾ ആയി കണക്കാക്കും. അതോടൊപ്പം മൈക്രോ ക​െണ്ടയ്​ൻമെൻറ്​ സംവിധാനം ഏർപ്പെടുത്തും. കോവിഡ്​ പെരുമാറ്റച്ചട്ടം കർശനമായി പാലിച്ച്​ സാമൂഹിക പ്രതിരോധ ശേഷി ആർജിച്ചാൽ മൂന്നാം തരംഗം ഉണ്ടാകില്ല

രോഗപ്രതിരോധത്തിനായുള്ള സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാന്‍ കുറഞ്ഞത് 60 ശതമാനം പേര്‍ക്കെങ്കിലും വാക്സിന്‍ നൽകണം. അടുത്ത മൂന്ന്​ മാസത്തിനകം 60 ശതമാനം പേർക്ക്​ വാക്​സിൻ നൽകാനാകും. രോഗം വന്ന്​ ഭേദമായവരുടെ എണ്ണം കൂടിയിട്ടുണ്ട്​. വാക്​സിൻ വിതരണം, രോഗം ഭേദമാകൽ എന്നിവ കൂടി നോക്കിയാൽ സാമൂഹിക പ്രതിരോധശേഷി വൈകാതെ കേരളം കൈവരിക്കും. എന്നാലും കോവിഡ്​ പെരുമാറ്റച്ചട്ടം പിൻവലിക്കാനാകില്ല. വാക്​സിൻ എടുത്തവരിലും ഭേദമായവരിലും രോഗം പിടിപെടാം. അവരും മാസ്​ക്​ ധരിക്കണം, സാമൂഹികഅകലം പാലിക്കണം. ഫലപ്രദമായി വാക്​സിനേഷൻ നടത്തുന്ന സംസ്ഥാനമാണ്​ കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

18 വയസ്സിന്​ മുകളിലുള്ള 50 ശതമാനം പേർക്കും ആദ്യ ഡോസ്​ വാക്​സിൻ നൽകി -മുഖ്യമന്ത്രി

സംസ്ഥാനത്ത്​ 18 വയസ്സിന് മുകളിലുള്ള 50 ശതമാനം പേർക്കും ഒരു ഡോസ് വാക്സിന്‍ നല്‍കിയതായി മുഖ്യമന്ത്രി. മറ്റുള്ളവര്‍ക്ക് കൂടി അതിവേഗം വാക്സിനേഷന്‍ നടത്താന്‍ കഴിഞ്ഞാല്‍ അധികം വൈകാതെ 70 ശതമാനം പേര്‍ക്ക് രോഗപ്രതിരോധം ലഭ്യമാക്കി സാമൂഹികപ്രതിരോധശേഷി കൈവരിച്ച് കോവിഡിനെ നിയന്ത്രണവിധേയമാക്കാന്‍ കഴിയും. ഇതുവരെ 1.77 കോടിയിലധികം ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. 

'​െഎ.സി.എം.ആർ പഠനം: കേരളത്തി​ൻെറ കോവിഡ്​ നിയന്ത്രണ വിജയം വെളിപ്പെടുത്തുന്നു​'

​െഎ.സി.എം.ആറി​െൻറ നാലാമത്​ സീറോ പ്രിവലൻസ്​ പഠന ഫലമനുസരിച്ച്​ കേരളത്തിൽ സീറോ പോസിറ്റിവിറ്റി നിരക്ക്​ 42.7 ശതമാനമാണെന്നും സംസ്ഥാനത്തെ കോവിഡ്​ നിയന്ത്രണത്തി​െൻറ വിജയമാണിത്​ കാണിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഏകദേശം 50 ശതമാനം പേര്‍ക്ക് രോഗം ഇതുവരെ ബാധിച്ചിരുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

21 സംസ്ഥാനങ്ങളില്‍ 70 ജില്ലകളിലെ 100 ആരോഗ്യപ്രവര്‍ത്തകരടക്കം ശരാശരി 400 പേര്‍ ഓരോ ജില്ലയില്‍ നിന്നും എന്ന ക്രമത്തില്‍ ആറുവയസ്സിന്​ മുകളിലുള്ള 28,975 പേരിലാണ് ടെസ്​റ്റ്​ നടത്തിയത്. ടെസ്​റ്റിങ്​ ഫലമനുസരിച്ച് രാജ്യത്ത് 67.6 ശതമാനം സീറോ പോസിറ്റിവിറ്റിയാണ് കണ്ടത്. രാജ്യത്ത് മൂന്നില്‍ രണ്ടുപേര്‍ക്ക് രോഗം വന്നുപോയതിനാലോ വാക്സിന്‍ വഴിയോ രോഗ പ്രതിരോധം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കേരളത്തില്‍ തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലാണ് പഠനം നടത്തിയത്. 42.7 ശതമാനമാണ് ഈ ജില്ലകളില്‍ നിന്നുള്ള ഫലമനുസരിച്ച് സംസ്ഥാനത്തെ സീറോ പോസിറ്റിവിറ്റി. ഇതിനുമുമ്പ്​ പ്രസിദ്ധീകരിച്ച സീറോ പ്രിവലന്‍സ് സര്‍വേ പ്രകാരം കേരളത്തില്‍ 11.6 ശതമാനം പേര്‍ക്കായിരുന്നു രോഗം വന്ന്​ ഭേദമായത്. ദേശീയ ശരാശരി 21 ശതമാനമായിരുന്നു. നമ്മുടെ കോവിഡ് നിയന്ത്രണത്തി‍െൻറ വിജയത്തെയാണിത് കാണിക്കുന്നത്. രാജ്യത്ത് 28ല്‍ ഒരാൾക്ക് രോഗം കണ്ടെത്താന്‍ കഴിഞ്ഞപ്പോൾ കേരളത്തില്‍ അഞ്ചില്‍ ഒരാളില്‍ രോഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ടെസ്​റ്റിങ്​ രീതി ശരിയായ ദിശയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച സാമ്പിളിങ് പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ആൻറിബോഡി സാന്നിധ്യം നിര്‍ണയിക്കുകയാണ് സീറോ പ്രിവലന്‍സ് സര്‍വേയിലൂടെ നടത്തുന്നത്. രോഗം വന്ന് ഭേദമായവരിലും വാക്സിന്‍ സ്വീകരിച്ചവരിലും കോവിഡ് വൈറസിനെതിരായ ആൻറിബോഡികളുണ്ടാകും. സിറോ പ്രിവലന്‍സ് പഠനത്തിലൂടെ സമൂഹത്തില്‍ എത്ര ശതമാനം പേര്‍ക്ക് രോഗപ്രതിരോധശേഷി ആര്‍ജിക്കാന്‍ കഴിഞ്ഞെന്ന് കണ്ടെത്താനും ഇതിലൂടെ കഴിയും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.