കോവിഡ്: തൃശൂർ ജില്ലയില്‍ നബിദിനാഘോഷങ്ങള്‍ ഒഴിവാക്കും

തൃശൂർ: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നബിദിനാഘോഷങ്ങള്‍ ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്​തീന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന മതമേലധ്യക്ഷന്മാരുടെ യോഗത്തില്‍ തീരുമാനം. സര്‍ക്കാറിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുമെന്ന് വിവിധ സംഘടനകള്‍ ഉറപ്പ് നല്‍കി.

ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂട്ടംകൂടിയുള്ള ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും. പള്ളികളില്‍ നാലു പേരെ മാത്രം ഉള്‍ക്കൊള്ളിച്ച് പതാക ഉയര്‍ത്തല്‍ മാത്രമാക്കും. ഭക്ഷണ വിതരണവും കൂട്ടംകൂടിയുള്ള പ്രാര്‍ഥനയും പാടില്ല.

ലോക് ഡൗണ്‍ മുതല്‍ പള്ളികളിലെ വെള്ളിയാഴ്ച്ച ജുമുഅ നമസ്‌കാരം ഒഴിവാക്കിയത് ഇപ്പോഴും തുടരുന്നതായി മത സംഘടനാ നേതാക്കള്‍ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തില്‍ ചീഫ് വിപ്പ് കെ. രാജന്‍, കലക്​ടർ എസ്. ഷാനവാസ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Covid: Milade sherif celebration cancel in Thrissur district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.