ഹൃദയാഘാതം മൂലം മരിച്ചയാൾക്ക്​ കോവിഡ്​; സംസ്​കാര ചടങ്ങിൽ പ​ങ്കെടുത്ത 50ഓളം കുടുംബങ്ങൾ നിരീക്ഷണത്തിൽ

ചേർത്തല: ഹൃദയാഘാതം മൂലം മരിച്ചയാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ സംസ്​കാര ചടങ്ങിൽ പ​ങ്കെടുത്ത 50ഓളം കുടുംബങ്ങൾ​ നിരീക്ഷണത്തിൽ. കടക്കരപ്പള്ളി പഞ്ചായത്തിൽ 12ാം വാർഡിൽ പാല്ല്യത്തയ്യിൽ ബേബി ജോർജ് (62) ആണ്​ ബുധനാഴ്ച പുലർച്ച ഹൃദയാഘാതം മൂലം മരിച്ചത്​. അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമായിരുന്നു മരണം​.

കോവിഡ് ടെസ്​റ്റിനായി മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി സ്രവം എടുത്തശേഷം വീട്ടിലേക്ക്​ തിരിച്ചുകൊണ്ടുവന്നു. തുടർന്ന്​ ഉച്ചക്ക്​ തൈക്കൽ പള്ളിയിൽ അടക്കം ചെയ്​തു. എന്നാൽ, ഫലം വന്നപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം അറിയുന്നത്.

ഫലം ലഭിക്കാതെ മൃതദേഹം വിട്ടുനൽകിയത് ആരോഗ്യവാകുപ്പി​െൻറ ഗുരുതര വീഴ്ചയായാണ്​ കണക്കാക്കുന്നത്​. മരണാനന്തര ചടങ്ങിൽ ധാരാളം പേരാണ്​ പങ്കെടുത്തത്​. തൈക്കൽ പള്ളി സ്ഥിതി ചെയ്യുന്ന ചേർത്തല തെക്ക് പഞ്ചായത്ത് 11ാം വാർഡിലെ നാട്ടുകാരും പള്ളി വികാരിയും ഭീതിയുടെ നിഴലിലാണ്.

Tags:    
News Summary - covid positive for dead person in cherthala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.