മേപ്പാടി: മുണ്ടക്കൈ പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ രണ്ടു പേർക്കുകൂടി ആൻറിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ചൂരൽമല സ്വദേശികൾക്കാണ് കോവിഡ് ബാധിച്ചത്.
കഴിഞ്ഞദിവസം 37കാരനായ ചൂരൽമല സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ഇദ്ദേഹവുമായി അടുത്ത സമ്പർക്കമുണ്ടായിരുന്ന നാലുപേരെ പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അടുത്ത ബന്ധുക്കളെ വ്യാഴാഴ്ച ആൻറിജൻ പരിശോധനക്ക് വിധേയമാക്കും.
രോഗവ്യാപനത്തിനുള്ള സാധ്യത ആരോഗ്യ വകുപ്പും തള്ളിക്കളയുന്നില്ല. കഴിഞ്ഞ ഏഴിനാണ് ഉരുൾപൊട്ടൽ ഉണ്ടായത്. അന്ന് ഇരുന്നൂറിലധികം പേർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. ഇവരോടെല്ലാം ക്വാറൻറീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിെൻറ ഭാഗമായി പഞ്ചായത്തിലെ നാലു വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.