തിരുവനന്തപുരം: ചെറിയ ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നവരുടെ എണ്ണം അവയുടെ വലിപ്പം അനുസരിച്ച് 50ൽ താഴെയായി പരിമിതപ്പെടുത്തേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര വലിയ ആരാധനാലയങ്ങളിലും പരമാവധി 50 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ചെറിയ ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നവരുടെ എണ്ണം അവയുടെ വലിപ്പം അനുസരിച്ച് 50ൽ താഴെയായി പരിമിതപ്പെടുത്തേണ്ടതാണ്. സാമൂഹിക അകലം പാലിക്കാത്ത തരത്തിൽ ആരാധനാലയങ്ങളിൽ വിശ്വാസികൾ കടക്കുന്നില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉറപ്പാക്കും. ഇതിനായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ആരാധനാലയങ്ങളുടെ ഭാരവാഹികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിൽ ഇന്ന് 35,636 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 3,23,828 പേരാണ് നിലവിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 5356 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.