തിരുവനന്തപുരം: കോവിഡ് പരിശോധനക്കുള്ള സാമ്പിൾ പരിശോധനക്ക് ഡോക്ടർമാർക്ക് പുറമെ സ്റ്റാഫ് നഴ്സുമാരെയും ടെക്നീഷ്യന്മാരെയും നിയോഗിക്കാൻ നിർദേശം. പ്രതിദിനം ശരാശരി 25,000 പരിശോധനകളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഡോക്ടർമാർക്കാണ് ഇതുവരെ സാമ്പിൾ ശേഖരണത്തിെൻറ ചുമതലയുണ്ടായിരുന്നത്. ഇതുസംബന്ധിച്ച് ആദ്യമിറങ്ങിയ ഉത്തരവിലെ അവ്യക്തതയെതുടർന്ന് ഒരുവിഭാഗം ഡോക്ടർമാർ സാമ്പിൾ ശേഖരണത്തിൽനിന്ന് വിട്ടുനിന്നത് നഴ്സുമാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഇതിനെതുടർന്ന് പരിഷ്കരിച്ച ഉത്തരവ് വ്യാഴാഴ്ച രാത്രിയോടെ പുറത്തിറക്കുകയായിരുന്നു. പുതിയ നിർദേശമനസുരിച്ച് ഡോക്ടർമാരെ പൂർണമായും സ്രവശേഖരണ ചുമതലയിൽനിന്ന് ഒഴിവാക്കിയിട്ടില്ല. ആദ്യ 20 സാമ്പിളുകൾ ശേഖരിക്കുന്നത് ഡോക്ടറുടെ മേൽനോട്ടത്തിലായിരിക്കും. ശേഷം ചുമതല നഴ്സുമാർക്കോ ലാബ് ടെക്നീഷ്യനോ കൈമാറുന്ന രീതിയിലാണ് ക്രമീകരണം. ഉത്തരവ് ഭേദഗതി ചെയ്തെങ്കിലും പുതിയ ചുമതലകൂടി നൽകിയതിൽ നഴ്സുമാർ അതൃപ്തരാണ്. നിലവിൽ അമിത ജോലിഭാരമാണ് നഴ്സുമാർക്കെന്നും ഇതിനുപുറമെ കൂടുതൽ ജോലി ഭാരം അടിച്ചേൽപിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.