?????????? ??????? ?????????? ??????? ??????????

സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി; കോഴിക്കോട്ട് ഇറങ്ങിയ ആറു പേർക്ക് കോവിഡ് ലക്ഷണം

തിരുവനന്തപുരം: ലോക്ഡൗണിൽപ്പെട്ട് ഉത്തരേന്ത്യയിൽ കുടുങ്ങിയവരുമായി ഡൽഹിയിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി. വെള്ളിയാഴ്ച രാവിലെ 400 ഓളം യാത്രക്കാരുമായാണ് ട്രെയിൻ തിരുവനന്തപുരത്തെത്തിയത്. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട്ട് 216 യാത്രക്കാരും എറണാകുളത്ത്​ 258 യാത്രക്കാരും ഇറങ്ങിയിരുന്നു.​ കോഴിക്കോട്ട് ഇറങ്ങിയ 6 പേരെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 


വ്യാഴാഴ്ച രാത്രി 10നാണ് ട്രെയിൻ കോഴിക്കോട്ട് എത്തിയത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് തിരുവനന്തപുരത്തുമെത്തി. വിദ്യാർഥികളും രോഗികളും ഗർഭിണികളും വിനോദയാത്രക്ക്​ ​േപായി കുടുങ്ങിയവരും ട്രെയിനിലുണ്ട്​. വിശദ പരിശോധനകൾക്ക് ശേഷമാണ് യാത്രികരെ പുറത്തെത്തിച്ചത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ വീടുകളിൽ ക്വാറന്‍റീനിലേക്ക് അയച്ചു.

Tags:    
News Summary - covid special train in trivandrum-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.