മന്ത്രിയുടെ പി.എ വഴി മൂന്നുപേർക്ക് കോവിഡ്; നിരവധിപേർ നിരീക്ഷണത്തിൽ

കാഞ്ഞങ്ങാട്: മന്ത്രിയുടെ പി.എയുടെ സമ്പർക്കത്തിൽ മൂന്നുപേർക്ക് കോവിഡ്. പി.എ രാവണേശ്വരം തണ്ണോട്ട് സ്വദേശിയുടെ മാതാവ്(75), 75, 54 വയസുള്ള പുരുഷൻമാർ എന്നിവരാണ് സമ്പർക്കം വഴി കോവിഡ് പോസിറ്റീവായത്.

ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ച രാവണേശ്വരം തണ്ണോട്ട് സ്വദേശിയുടെ കുടുംബത്തിൽ ഭാര്യയും മക്കളും ഉൾപ്പടെ എല്ലാവരും പരിശോധനയിൽ നെഗറ്റീവായിരുന്നു. ഇവർ പി.സി.ആർ ടെസ്റ്റാണ് നടത്തിയത്. മന്ത്രിയുടെ പി.എയുമായി പ്രാഥമിക സമ്പർക്കത്തിൽ 28 പേരാണുള്ളത്​. ഇതിൽ 27പേരുടെ ഫലം റാപിഡ് ആൻറിജൻ ടെസ്റ്റ്, പി.സി.ആർ എന്നിവയുൾപ്പടെ നടത്തിയ ശേഷം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇവരും പി.എയുമായി സമ്പർക്കം പുലർത്തിയ മറ്റ് ഏതാനും പേരും നിരീക്ഷണത്തിൽ തുടരുന്നുണ്ട്. ഏതാണ്ട് 200 ഓളം പേർ പ്രാഥമിക സമ്പർക്കം പുലർത്തിയിട്ടുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പി​​​െൻറ കണക്ക്. ഇവരുടെ കൃത്യമായ കണക്ക് ലഭിക്കാത്തതിനാൽ സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.

പി.എയുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരിൽ രണ്ടുപേരുടെ സമ്പർക്കപട്ടികയും തയാറായിട്ടുണ്ട്. ഇതിൽ 37 പേരാണുള്ളത്. മന്ത്രിയുടെ പി.എ ത​​​​െൻറ കുടുംബവുമായുള്ള സമ്പർക്കത്തി​​​​െൻറ പട്ടിക മാത്രമാണ് ആരോഗ്യവകുപ്പിന് നൽകിയത്. പി.എയുടെ സമ്പർക്കത്തിൽ കോവിഡ് സ്ഥിരീകരിച്ച 75കാരന്​ 12പേരുമായി സമ്പർക്കമുണ്ട്​. ഇവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരാൾക്ക്  25 പേരുമായാണ് സമ്പർക്കം. റേഷൻ കടയിലെ സ്ത്രീ സമ്പർക്കത്തിൽ പോയിട്ടുണ്ട്. ബാങ്ക് ജീവനക്കാരിൽ രണ്ടുപേരും നിരീക്ഷണത്തിലാണ്.

തണ്ണോട്ട് ഇപ്പോൾ കോവിഡ്​ ബാധിച്ചയാളുമായി സമ്പർക്കത്തിൽപെട്ട യുവതിയുടെ കുഞ്ഞിന് ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. പരിശോധനക്ക് പോകാൻ വാഹനം കിട്ടാത്ത സ്ഥിതിയാണ്.

മഡിയനിൽ സ്ഥിതി ഇതിലും രൂക്ഷമാണ്. കോഴിക്കോട് വണ്ടിക്കച്ചവടവുമായി പോയ യുവാവിനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ വീട്ടിൽ എല്ലാവർക്കും കോവിഡ് ലക്ഷണങ്ങൾ വന്നിട്ടുണ്ട്. ഇയാൾക്ക് അടുത്ത സുഹൃത്തുക്കളിൽ 30പേരുമായി സമ്പർക്കമുണ്ടായിരുന്നതായി പട്ടിക തയാറായിട്ടുണ്ട്. കൂടാതെ തിരിച്ചറിയാത്ത  സമ്പർക്കങ്ങൾ വേറെയും. രാവണീശ്വരത്തും മഡിയനിലും ഗുരുതര സ്ഥിതിവിശേഷമുള്ളത്. രണ്ടു സ്ഥലങ്ങളും കണ്ടയ്​ൻമ​െൻറ് സോണായി മാറ്റുമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

Tags:    
News Summary - covid through ministers PA -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.