സംസ്ഥാനത്ത്​ 3162 പേർക്കു​കൂടി കോവിഡ്​; 12 മരണം

തിരുവനന്തപുരം: ഒരാഴ്ച പിന്നിട്ടിട്ടും സംസ്ഥാനത്ത്​ 3000 കടന്നുതന്നെ കോവിഡ്​. വ്യാഴാഴ്ച 3162 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. 12 മരണവും റിപ്പോർട്ട്​ ചെയ്തു. എറണാകുളം ജില്ലയിലാണ്​ കോവിഡ് ഏറെയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്- 949. തൊട്ടടുത്ത് തിരുവനന്തപുരം ജില്ലയാണ് -555. കൊല്ലം-152, പത്തനംതിട്ട-178, ഇടുക്കി -68, കോട്ടയം -356, ആലപ്പുഴ -173, തൃശൂർ- 168, പാലക്കാട്- 53, മലപ്പുറം -102, കോഴിക്കോട് -293, കണ്ണൂർ -66, കാസർകോട്​ -21 എന്നിങ്ങനെയാണ് കണക്ക്.

തിരുവനന്തപുരത്ത്​ മൂന്ന്​ മരണങ്ങളും ഇടുക്കി, എറണാകുളം, കോഴിക്കോട്​ കണ്ണൂർ എന്നിവിടങ്ങളിൽ രണ്ട്​ മരണങ്ങൾ വീതവും ആലപ്പുഴ ഒരു മരണവുമാണ്​ വ്യാഴാഴ്ച റിപ്പോർട്ട്​ ചെയ്തത്​. ഇതിനൊപ്പം എറണാകുളത്ത് ഡെങ്കിയും തിരുവനന്തപുരത്ത് എലിപ്പനിയും പടരുകയാണ്. എറണാകുളത്ത്​ 15 പേർക്ക്​ ഡെങ്കിയും തിരുവനന്തപുരത്ത്​ അഞ്ചുപേർക്ക്​ എലിപ്പനിയും സ്ഥിരീകരിച്ചു. 12,695 പേർക്ക്​ വ്യാഴാഴ്ച പകർച്ചപ്പനിയും റിപ്പോർട്ട്​ ചെയ്തു. 

Tags:    
News Summary - Covid to 3162 more in the state; 12 deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.