സംസ്ഥാനത്ത് 13 പേർക്ക് കൂടി കോവിഡ്; ഒമ്പതു പേർ കാസർകോട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർ ത്തസമ്മേളനത്തിൽ അറിയിച്ചു. കാസർകോട് -ഒമ്പത്, മലപ്പുറം -രണ്ട്, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽ ഒന്ന് എന്നിങ് ങനെയാണ് പുതിയ കേസുകൾ.

കാസർകോട് കോവിഡ് ബാധിച്ചവരിൽ ആറ് പേർ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. കൊല്ലത്തും മലപ്പുറത്തുമുള്ളവർ നിസാമുദ്ദീനിൽ നിന്ന് വന്നവരാണ്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്ത് നിന്നാണ് രോഗബാധയുണ്ടായത്.

ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 327 ആയി. 266 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളത് 1,52,804 പേരാണ്. ആശുപത്രികളിൽ 795 പേരാണ് ചികിത്സയിലുള്ളത്. 122 പേരെ ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതുവരെ 10,716 സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 9607 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. കൊല്ലം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തരുടെ വീതം പരിശോധന ഫലം നെഗറ്റീവ് ആയി.

സംസ്ഥാനത്ത് രോഗവ്യാപനം തടയാൻ ഒരു പരിധിവരെ സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.കെയിൽ മരിച്ച മലയാളി ഉൾപ്പെടെ 18 മലയാളികൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മരിച്ചതായാണ് വിവരമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - covid update kerala new cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.