കോവിഡ്​19: അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ച കണ്ണൂർ സ്വദേശികൾക്കെതിരെ കേസ്​

കണ്ണൂര്‍: കൊറോണാ നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാർ നടപടികൾക്കെതിരെ അപകീർത്തികരമായ വാർത്ത സാമൂഹിക മാധ്യ മങ്ങളിലൂടെ പ്രചരിപ്പിച്ചതിന് രണ്ട്​ പേർക്കെതിരെ കേസെടുത്തു. കണ്ണൂർ സ്വദേശികളായ ശുഹൈബ്, അബ്ദുള്‍ ഖാദര്‍ എന്നിവർക്കെതിരെയാണ്​ പഴയങ്ങാടി പൊലീസ്​ കേസെടുത്തത്​.

“മാടായി വികസന സമിതി” എന്ന വാട്ട്​്സ്​ആപ്പ്​ ഗ്രൂപ്പിലൂടെ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാണ്​ കേസ്​. തുടർന്ന്​ ഗ്രൂപ്പി​​െൻറ അഡ്​മിൻമാർക്കെതിരെ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്യുകയായിരുന്നു.

Tags:    
News Summary - Covid19: Fake news cases - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.