കല്ലമ്പലം: ലോക്ഡൗണും അവധിയും പറഞ്ഞ് മൃഗ ഡോക്ടർമാർ കൈയൊഴിഞ്ഞതോടെ രണ്ടുദിവസമായി ദേഹാസ്വാസ്ഥ്യം കാണിച്ച പശു ചത്തു. നാവായിക്കുളം മനോജ് ഭവനിൽ മനോജിെൻറ ഫാമിലെ ഏഴു പശുക്കളിലൊന്നാണ് ഡോക്ടർ സമയത്തെത്താത്തത് മൂലം ചത്തത്.
ഒരുമാസം മുമ്പ് പ്രസവിച്ച പശുവിനെ ചികിത്സിക്കാൻ വെറ്ററിനറി ഡോക്ടർമാരെ വിളിച്ചെങ്കിലും ലോക്ഡൗണും അവധിയും പറഞ്ഞ് കൈയൊഴിയുകയായിരുന്നു. 70000 രൂപ വിലവരുന്ന പശുവാണ് മനോജിന് നഷ്ടമായത്.
പത്തുവർഷം മുമ്പ് പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയ മനോജ് ഉപജീവനാർഥമാണ് കന്നുകാലി വളർത്തലിലേക്ക് തിരിഞ്ഞത്. രണ്ടുമാസം മുമ്പ് ചികിത്സ ലഭിക്കാതെ മറ്റൊരു പശു ചത്തിരുന്നു. നാവായിക്കുളം മേഖലയിൽ സമയത്തിന് ഡോക്ടർമാരെ കിട്ടാൻ വലിയ ബുദ്ധിമുട്ടുന്നതായി നിരവധി കർഷകർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.