സി.പി.ഐ എക്സിക്യുട്ടിവ് അംഗങ്ങൾക്ക് ചുമതലകൾ വീതിച്ചു നൽകി

തിരുവനന്തപുരം: എൽ.ഡി.എഫ് യോഗത്തിൽ സി.പി.ഐ പ്രതിനിധിയായി പന്ന്യൻ രവീന്ദ്രന് പകരം ഇനി മന്ത്രി കെ. രാജനാകും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനൊപ്പം പങ്കെടുക്കുക. തിങ്കളാഴ്ച ചേർന്ന സി.പി.ഐ എക്സിക്യുട്ടിവ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

21 എക്സിക്യുട്ടിവ് അംഗങ്ങൾക്കും ജില്ല, സംഘടന ചുമതലകൾ വീതിച്ച് നൽകി. പാർട്ടി സെന്‍ററിന്‍റെ ചുമതല അസി. സെക്രട്ടറി പി.പി. സുനീറിന് കൈമാറി. വിവിധ വകുപ്പുകൾ, സർവിസ് വിഭാഗങ്ങൾ, വർഗ-ബഹുജന സംഘടനകൾ എന്നിവയുടെ ചുമതലക്കാരെയും തീരുമാനിച്ചു. മന്ത്രിമാർക്കും ചുമതലകൾ നൽകിയിട്ടുണ്ട്.

മന്ത്രിമാരായ പി. പ്രസാദിന് പരിസ്ഥിതി, സാംസ്കാരിക വകുപ്പുകളുടെയും കെ. രാജന് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് എന്നിവയുടെയും ചിഞ്ചുറാണിക്ക് മഹിള വിഭാഗത്തിന്‍റെയും ജി.ആർ. അനിലിന് എ.ഐ.ടി.യു.സി അഭിഭാഷക സംഘടനയുടെയും ചുമതല നൽകി.

അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരൻ പാർട്ടി സെന്‍റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറി നേരത്തേ നിർദേശിച്ചിരുന്നത്. എന്നാൽ, എക്സിക്യുട്ടിവ് യോഗം മറ്റൊരു അസി. സെക്രട്ടറിയായ പി.പി. സുനീറിന് പാർട്ടി സെന്‍ററിന്‍റെ ചുമതല നൽകി. സെക്രട്ടറിയും അസി. സെക്രട്ടറിമാരും സെന്‍റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. 

Tags:    
News Summary - CPI executive members were assigned duties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.