കണ്ണൂർ: മുതിർന്ന സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായ പള്ളിപ്രം ബാലൻ (78) അന്തരിച്ചു. ബാലസംഘം യൂനിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. എ.ഐ.വൈ.എഫ് താലൂക്ക് സെക്രട്ടറിയുമായിരുന്നു. ദീർഘകാലം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായി പ്രവർത്തിച്ചു.
വലിയന്നൂർ ബ്രാഞ്ച് സെക്രട്ടറി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ജില്ല പഞ്ചായത്ത് അംഗം, സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ബി.കെ.എം.യു സംസ്ഥാന പ്രസിഡൻറ്, ട്രഷറർ, ഐപ്സോ, കേരള ആദിവാസി യൂനിയൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
1987ൽ ഹോസ്ദുർഗിൽനിന്ന് മത്സരിച്ച് പരാജയപ്പെട്ടു. 2006ൽ അവിടെനിന്നുതന്നെ മത്സരിച്ച് നിയമസഭാംഗമായി. എ. പുഷ്പയാണ് ഭാര്യ. മക്കൾ: സുനിൽകുമാർ, ശെൽവൻ.
മൃതദേഹം കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ. ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടിലെത്തിച്ചതിനുശേഷം ഉച്ചക്കു രണ്ടുമുതൽ സി.പി.െഎ കണ്ണൂർ ജില്ല കൗൺസിൽ ഓഫിസിൽ പൊതുദർശനത്തിനുവെക്കും. സംസ്കാരം വൈകീട്ട് നാലിന് പയ്യാമ്പലത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.