സ്​പ്രിൻക്ലർ വിവാദത്തിൽ ഒളിയമ്പുമായി സി.പി.ഐ മുഖപത്രം

തിരുവനന്തപുരം: സ്​പ്രിൻക്ലർ വിവാദത്തിൽ സർക്കാരിനെതിരെ ഒളിയമ്പുമായി സി.പി.ഐ മുഖപത്രമായ ജനയുഗം. ‘വിവര സ്വകാര് യതയും വിവര സുരക്ഷിതത്വവും’ എന്ന തലക്കെട്ടിൽ ഇന്ന് പ്രസിദ്ധീകരിച്ച പത്രത്തി​​െൻറ മുഖപ്രസംഗത്തിലാണ്​ പരോക്ഷ വിമർശനം ഉയർത്തുന്നത്​. മന്ത്രിസഭയിൽ കൂടിയാലോചനകൾ ഇല്ലാതെയും നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയും സ്പ്രിൻക്ലറ ുമായി സർക്കാർ കരാറിലേർപ്പെർട്ടതിൽ സി.പി.ഐക്ക്​ അമർശമുണ്ടെന്ന്​ നേരത്തെ ചിലകേ​ന്ദ്രങ്ങൾ റിപ്പോർട്ട്​ ചെയ്​ തിരുന്നു.

ജനയുഗം മുഖപ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ:
വിവര സമ്പദ്ഘടനയുടെ ഈ യുഗത്തില്‍ ഡിജിറ്റല്‍ ആ വാസ വ്യവസ്ഥ, ഡാറ്റാ സ്വകാര്യത, സമാഹൃത വിവരങ്ങളുടെ സുരക്ഷിതത്വം എന്നിവ അതീവ പ്രാധാന്യമര്‍ഹിക്കുന്നു. അതുകൊണ്ടുതന്നെ ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ സ്വകാര്യത അതി​​െൻറ സുരക്ഷിതത്വം എന്നിവ ഡിജിറ്റല്‍, വിവര, വിനിമയ സാങ്കേതിക വിദ്യകളുടെ ലോകത്ത് അതീവ പ്രാധാന്യം കെെവരിക്കുന്നു.

ഡാറ്റാ ഇക്കോണമിയുടെ ക്ലാസിക് മാതൃകകളാണ് ആമസോണ്‍, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ ആഗോള കമ്പനികള്‍. അവര്‍ സമാഹരിച്ച വിവരങ്ങളുടെ മുകളിലാണ് ആ കമ്പനികള്‍ അവരുടെ വ്യവസായ‑വാണിജ്യ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നത്. ഡാറ്റ അത്തരം കമ്പനികള്‍ സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്തതു സംബന്ധിച്ച വന്‍ വിവാദങ്ങള്‍ സമകാലിക ചരിത്രത്തിന്റെ ഭാഗമാണ്. വിവര സമാഹരണം രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിക്കുന്നതില്‍ ഏറെ നിര്‍ണായകമാണെന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുന്നു.

ഡാറ്റാ ചോരണം, അനധികൃത പങ്കുവയ്ക്കല്‍, ദുരുപയോഗം എന്നിവ സംബന്ധിച്ച വാര്‍ത്തകള്‍ പതിവായിട്ടും ഡാറ്റാ സ്വകാര്യത, സുരക്ഷിതത്വം എന്നിവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇനിയും കണക്കിലെടുക്കപ്പെട്ടിട്ടില്ല. ഡാറ്റാ സ്വകാര്യത എന്നാല്‍ ലഭ്യമായ വിവരങ്ങള്‍ നിയമപരമായി ആര്‍ക്കൊക്കെ എന്തിനുവേണ്ടി ലഭ്യമാകും എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഡാറ്റാ സുരക്ഷിതത്വമാകട്ടെ ആര് എവിടെ സമാഹൃത വിവരങ്ങള്‍ സൂക്ഷിക്കുന്നുവെന്നതും അതി​​െൻറ നിയന്ത്രണം സംബന്ധിച്ച പ്രക്രിയയെ അഥവ ാനിയമവ്യവസ്ഥയെ സംബന്ധിച്ച കാര്യങ്ങളാണ്. ഡാറ്റ സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും സ്വതന്ത്രമായ നിലനില്പ് ഇല്ല.

സ്വാഭാവികമായും തങ്ങളുടെ ലാഭാര്‍ത്തിക്ക് അനുയോജ്യമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും അവര്‍ക്ക് നിര്‍ണായക പങ്കാണുള്ളത്.വിവരസ്വകാര്യതയും സുരക്ഷിതത്വവും സജീവ ചര്‍ച്ചാവിഷയമാകുന്ന കേരളത്തില്‍ നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങള്‍ വിവരസമ്പദ്ഘടനയുടെ ഈ യുഗത്തില്‍ എങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണന അര്‍ഹിക്കുന്നു.

ഡാറ്റ സുരക്ഷിതത്വത്തി​​െൻറ പ്രാധാന്യത്തെക്കുറിച്ച്​ ഓർമപ്പെടുത്തിയും ഡാറ്റകൾ ഉപയോഗപ്പെടുത്തി വളർച്ചനേടിയ സ്വകാര്യകമ്പനികളെ പരാമർശിച്ചും ചർച്ചകളെ സ്വാഗതം ചെയ്​തും സി.പി.ഐ മുഖപത്രം എഴുതിയ എഡിറ്റോറിയൽ രാഷ്​ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്​.

Tags:    
News Summary - cpi newspaper view on sprinkler contrersy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.