മലപ്പുറം: സി.പി.ഐക്ക് തന്നേക്കാൾ താൽപര്യം മുസ്ലിം ലീഗിനോടാണെന്ന പി.വി. അൻവർ എം.എൽ.എയുടെ പ്രസ്താവന അവജ്ഞയോടെ തള ്ളിക്കളയുന്നുവെന്ന് സി.പി.ഐ ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്. അതിനപ്പുറമൊന്നും ഇക്കാര്യത്തിൽ പറയാനില്ല. സി.പി. ഐ മന്ത്രിമാർ അദ്ദേഹത്തെ ദ്രോഹിച്ചുവെന്നാണ് പറയുന്നത്. ഇടത് മുന്നണിയുടെ നയനിലപാടുകൾക്കനുസരിച്ച് പ്രവർത്തിക് കുന്നവരാണ് സി.പി.ഐ മന്ത്രിമാർ. നിയമം ലംഘിച്ച് ഒരാനുകൂല്യവും ആരും പ്രതീക്ഷിക്കേണ്ടെന്ന് കൃഷ്ണദാസ് മാധ്യമപ്രവർ ത്തകരോട് പറഞ്ഞു.
2016ൽ സി.പി.ഐയുടെ കൂടെ പ്രവർത്തന ഫലമായാണ് അൻവർ നിലമ്പൂരിൽ ജയിച്ചത്. എം.എൽ.എ എന്ന നിലയിൽ അദ്ദേഹത്തിെൻറ പ്രവർത്തനത്തെക്കുറിച്ച് പരാതിയില്ല. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എന്തിനാണ് പൊന്നാനിയിലെ സ്ഥാനാർഥിയായിരുന്ന അൻവർ സി.പി.ഐക്കെതിരെ പറയുന്നതെന്നറിയില്ല. അദ്ദേഹത്തിന് വേണ്ടി സജീവമായി പ്രവർത്തിച്ച ഇടതു മുന്നണി പ്രവർത്തകരെ ഇത് വേദനിപ്പിച്ചു.
അൻവറിെൻറ അഭിപ്രായങ്ങൾ സി.പി.എമ്മിെൻറതാണെന്ന് കരുതുന്നില്ല. മുമ്പെങ്ങുമില്ലാത്ത വിധം ഒറ്റക്കെട്ടായാണ് സി.പി.ഐയും സി.പി.എമ്മും തെരഞ്ഞെടുപ്പ് രംഗത്ത് നിലയുറപ്പിച്ചത്. പൊന്നാനിയിൽ അൻവർ ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. പരാതിയുണ്ടെങ്കിൽ അൻവർ സി.പി.എമ്മിനോടാണ് പറയേണ്ടിയിരുന്നതെന്ന് കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
രൂക്ഷ വിമർശനവുമായി എ.ഐ.വൈ.എഫ്
പൊന്നാനി: എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പി.വി. അൻവർ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനം. ‘അൻവറേ... നിെൻറ സ്വത്തും കുടുംബ മഹിമയും കണ്ടു മയങ്ങുന്നവരെയേ നീ കണ്ടിട്ടുള്ളൂ. ഞങ്ങൾ ഇടതുപക്ഷമായത് നിനക്ക് വേണ്ടി പോലും രാപകലില്ലാതെ കഷ്ടപ്പെട്ടത് നെഞ്ചിൽ ഇടതുപക്ഷമുള്ളതുകൊണ്ടാണ്. പണത്തിെൻറ ഹുങ്കിൽ കാര്യം കഴിഞ്ഞാൽ തള്ളിപ്പറയാനാണ് ഭാവമെങ്കിൽ വിവരമറിയും. ഇത് കമ്യൂണിസ്റ്റ് പാർട്ടിയാണ്’ ഇങ്ങനെയായിരുന്നു പോസ്റ്റിലെ വാക്കുകൾ.
ഇടതു സ്ഥാനാർഥിയായി മത്സരിച്ച അൻവറിന് വേണ്ടി പകലന്തിയോളം പണിയെടുത്തിട്ടും സി.പി.ഐ പ്രവർത്തകരെ ആക്ഷേപിച്ച അൻവറിനെ നിലക്ക് നിർത്താൻ മുന്നണി നേതൃത്വം തയാറാവണമെന്ന് എ.ഐ.വൈ.എഫ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.