തിരുവനന്തപുരം: സി.പി.ഐയുടെ 25ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം 2025 സെപ്റ്റംബറില്‍ ആലപ്പുഴയില്‍ നടത്തും. ജനുവരി, ഫെബ്രുവരി മാസത്തില്‍ ബ്രാഞ്ച് സമ്മേളനങ്ങളും തുടര്‍ന്ന് ലോക്കല്‍, മണ്ഡലം, ജില്ല സമ്മേളനങ്ങളും പൂര്‍ത്തിയാക്കാനും കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കൗൺസിൽ തീരുമാനിച്ചു.
വയനാട് ലോക്സഭ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്കുള്ള തയാറെടുപ്പുകളിലേക്കും പാർട്ടി കടന്നു. ദേശീയ എക്സിക്യുട്ടിവ് അംഗമായ പി. സന്തോഷ് കുമാറിനാണ് വയനാട് മണ്ഡലത്തിന്റെ ചുമതല. കെ.പി. രാജേന്ദ്രൻ പാലക്കാട് മണ്ഡലത്തിന്റെയും മന്ത്രി കെ. രാജൻ ചേലക്കാട് മണ്ഡലത്തിന്റെയും ചുമതല വഹിക്കും.
കഴിഞ്ഞ സംസ്ഥാന എക്സിക്യുട്ടിവ് യോഗം അഗീകരിച്ച സമീപന രേഖയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള പെരുമാറ്റച്ചട്ടം നടപ്പാക്കണമെന്ന് സംസ്ഥാന കൗണ്‍സില്‍ നിര്‍ദേശിച്ചു. നിലവിലുള്ള രേഖ പരിഷ്കരിക്കുന്നതിനായി ഇ. ചന്ദ്രശേഖരന്, സത്യന് മൊകേരി, ആര്. രാജേന്ദ്രന് എന്നിവരടങ്ങിയ സബ്കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. കേന്ദ്ര സര്‍ക്കാറിന്റെ സംസ്ഥാനത്തോടുള്ള ശത്രുതാപരമായ നിലപാടിനെ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.