കോഴിക്കോട്: രാജ്യസഭ സീറ്റ് സി.പി.ഐക്ക് ലഭിച്ചത് വിലപേശലിന്‍റെ ഭാഗമായാണെന്ന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ്കുമാർ. സിൽവർ ലൈൻ, ലോകായുക്ത, മദ്യനയം എന്നിവയിലെല്ലാം സി.പി.ഐ എടുത്ത പരസ്യ നിലപാടുകളുണ്ടായിരുന്നല്ലോ. അതിലെല്ലാം ഇനിയുമെന്താണ് നിലപാടെന്ന് അറിയാൻ കൗതുകമുണ്ടെന്നും ശ്രേയാംസ്കുമാർ പറഞ്ഞു.
പാർട്ടിക്ക് സീറ്റ് നിഷേധിച്ചതിൽ മുന്നണിയിൽ അതൃപ്തി അറിയിച്ചു. മന്ത്രിസ്ഥാനം കിട്ടാത്തപ്പോഴും അതൃപ്തി അറിയിച്ചിരുന്നു. മുന്നണിയെയും പാർട്ടിയെയും ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യസഭയിലേക്ക് സി.പി.ഐ സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനം എൽ.ഡി.എഫിന്‍റേതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വയനാട്ടിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എം.വി. ശ്രേയാംസ് കുമാറിന് മറുപടി നൽകാനില്ല. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടഞ്ഞ അധ്യായമാണ്. ഇനി ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും കാനം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.