Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യസഭ സീറ്റ്...

രാജ്യസഭ സീറ്റ് സി.പി.ഐക്ക് ലഭിച്ചത് വിലപേശലിലൂടെ -ശ്രേയാംസ് കുമാർ

text_fields
bookmark_border
MV Shreyams Kumar
cancel

കോഴിക്കോട്: രാജ്യസഭ സീറ്റ് സി.പി.ഐക്ക് ലഭിച്ചത് വിലപേശലിന്‍റെ ഭാഗമായാണെന്ന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്‍റ്​ എം.വി. ശ്രേയാംസ്​കുമാർ. സിൽവർ ലൈൻ, ലോകായുക്​ത, മദ്യനയം എന്നിവയിലെല്ലാം സി.പി.ഐ എടുത്ത പരസ്യ നിലപാടുകളുണ്ടായിരുന്നല്ലോ. അതിലെല്ലാം ഇനിയുമെന്താണ്​ നിലപാടെന്ന്​ അറിയാൻ കൗതുകമുണ്ടെന്നും ശ്രേയാംസ്​കുമാർ പറഞ്ഞു.

പാർട്ടിക്ക് സീറ്റ് നിഷേധിച്ചതിൽ മുന്നണിയിൽ അതൃപ്തി അറിയിച്ചു​. മന്ത്രിസ്ഥാനം കിട്ടാത്തപ്പോഴും അതൃപ്​തി അറിയിച്ചിരുന്നു. മുന്നണിയെയും പാർട്ടിയെയും ശക്​തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യസഭയിലേക്ക് സി.പി.ഐ സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനം എൽ.ഡി.എഫിന്‍റേതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വയനാട്ടിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. എം.വി. ശ്രേയാംസ് കുമാറിന് മറുപടി നൽകാനില്ല. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടഞ്ഞ അധ്യായമാണ്​. ഇനി ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും കാനം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya SabhaMV Shreyams Kumar
News Summary - CPI wins Rajya Sabha seat through bargaining: Shreyams Kumar
Next Story