തിരുവനന്തപുരം: മാധ്യമ നുണകള്‍ക്കെതിരെ നവംബര്‍ ഒന്നിന് സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്‌മ വിജയിപ്പിക്കുവാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു. നിരന്തരം നുണകള്‍ നിര്‍മ്മിച്ച് വിവാദവും ആശങ്കയും സൃഷ്ടിക്കുന്നതിനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും എല്‍.ഡി.എഫ് സര്‍ക്കാരിെൻറ ജനോപകാരപ്രദമായ കാര്യങ്ങള്‍ തമസ്‌കരിക്കുകയും ചെയ്യുന്നുവെന്ന് സി.പി.എം സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
''ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട അവിശുദ്ധ കൂട്ടുകെട്ടിെൻറ ഭാഗമായാണ് ഭൂരിപക്ഷ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തകളുടെ ഓരോ വാക്കിലും തലക്കെട്ടുകളിലും ചിത്രങ്ങളിലും അടിക്കുറിപ്പുകളിലും ഈ രാഷ്ട്രീയ താല്‍പര്യം തെളിഞ്ഞു കാണാം. അച്ചടി മാധ്യമങ്ങളിലെ വാര്‍ത്താവിന്യാസത്തിലും ദൃശ്യമാധ്യമങ്ങളിലെ ബ്രേക്കിംഗ് ന്യൂസിലും പ്രൈം ടൈം ചര്‍ച്ചകളിലെ വിഷയത്തേയും പാനലിസ്റ്റുകളേയും തെരഞ്ഞെടുക്കുന്നതിലും ഇതേ താല്‍പര്യമാണ് ഉള്ളത്''.
''എൽ.ഡി.എഫിനെതിരായി രൂപം കൊണ്ട അവിശുദ്ധ മുന്നണിയുടെ അവിഭാജ്യ ഭാഗമെന്ന നിലയിലാണ് ഒരു സംഘം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ മാധ്യമ നുണകളെ തുറന്നു കാണിക്കേണ്ടത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് അനിവാര്യമാണ്. അതില്‍ ഭാഗമാകാൻ മുഴുവന്‍ ജനങ്ങളോടും അഭ്യർഥിക്കുന്നു''-സി.പി.എം സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.