കൊട്ടാരക്കര: എഴുകോണിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തലക്കടിച്ചു കൊലപ്പെടുത്തി. കൈതക്കോട് എരുതനങ്ങാട് ബ്ര ാഞ്ച് സെക്രട്ടറി കൈതക്കോട് എരുതനങ്ങാട് പൊയ്കവിള വീട്ടിൽ ദേവദത്തനാണ് (54-ബാബു) മരിച്ചത്. പ്രതി എരുതനങ്ങാട് ചരു വിള തെക്കതിൽ സുനിൽകുമാർ (മാറനാട് സുനി) ഒളിവിലാണ്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.
പവിത്രേശ്വരം സഹകരണ ബാങ്ക് െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു പാർട്ടി പ്രവർത്തകർക്കൊപ്പം എരുതനങ്ങാട് വള്ളക്കടവ് ഭാഗത്ത് എത്തിയപ്പോഴാണ് ചെത്തിയൊരുക്കിയ കമ്പുമായെത്തിയ സുനിൽകുമാർ തലക്കടിച്ചത്. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ദേവദത്തെൻറ വീടിന് സമീപത്തെ ബാബു എന്നയാളും സുനിൽകുമാറും തമ്മിൽ വസ്തു സംബന്ധമായ തർക്കം നിലനിന്നിരുന്നു. ദേവദത്തൻ സുനിൽകുമാറിനെതിരെ നിലപാടെടുക്കുകയും ഇടപെടുകയും ചെയ്തതിെൻറ വിരോധത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
സുനിൽകുമാർ അടിപിടി കേസുകളിലും അബ്കാരി കേസുകളിലും പ്രതിയാണ്. റാന്നിയിലും തിരുവല്ലയിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ െതരഞ്ഞു പോയ പൊലീസ് വാഹനം ചിറ്റുമല ചിറയിലേക്കു മറിഞ്ഞ് അപകടമുണ്ടായി. ഉദ്യോഗസ്ഥർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മൃതദേഹം ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൊലപാതകത്തെ തുടർന്ന് പവിത്രേശ്വരം പഞ്ചായത്തിൽ ഞായറാഴ്ച സി.പി.എം ഹർത്താൽ നടത്തും. ദേവദത്തൻറ ഭാര്യ: കുമാരി, മക്കൾ: അതുല്യ, അച്ചുദേവ്. മരുമകൻ: ബെൻസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.