തിരുവനന്തപുരം: മകെൻറ പേരിൽ ഉയരുന്ന രാഷ്ട്രീയവിവാദങ്ങളുടെ പശ്ചാത്തലത്തിൽ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കേെണ്ടന്ന് സി.പി.എം. ഭരണത്തെയും പാർട്ടിയെയും പ്രതിരോധത്തിലാക്കുന്ന രാഷ്ട്രീയവിവാദങ്ങൾക്ക് ചെവികൊടുക്കേണ്ടതില്ലെന്നും വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റിൽ ധാരണയായി. അതേസമയം, കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയനീക്കങ്ങൾ തുറന്നുകാട്ടാൻ എൽ.ഡി.എഫും പ്രചാരണപരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു.
മകൻ ബിനീഷുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ തെൻറ നിലപാട് യോഗത്തിൽ കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. അതംഗീകരിച്ച സെക്രേട്ടറിയറ്റ് എന്നാൽ വിഷയത്തിൽ ചർച്ചയിലേക്ക് പോലും കടന്നില്ല. വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്നാണ് സെക്രേട്ടറിയറ്റിൽ ഉയർന്ന ഭൂരിപക്ഷ അഭിപ്രായം. ആരുടെ വീട്ടിൽ ആയാലും 23 മണിക്കൂർ നീളുന്ന റെയ്ഡ് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് ചില സെക്രേട്ടറിയറ്റംഗങ്ങൾ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പുകളാണ് വരുന്നത്. ഇൗ പശ്ചാത്തലത്തിൽ വിഷയം ചർച്ചയാക്കുന്നത് പ്രതിപക്ഷത്തിനാവും രാഷ്ട്രീയ ഗുണം ചെയ്യുക. അനാവശ്യ ചർച്ചകൾക്ക് കൂടി വാതിൽ തുറക്കുന്നതാവും ഇത്. ഇൗ ഘട്ടത്തിൽ തെരഞ്ഞെടുപ്പിൽ മാത്രമാണ് പാർട്ടിയും മുന്നണിയും ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. വിവാദങ്ങൾക്ക് ഇട നൽകരുത്. തെരഞ്ഞെടുപ്പിൽ വിജയം ഉണ്ടാവുന്നതോടെ അപവാദങ്ങൾ എല്ലാം അവസാനിക്കുമെന്നും സെക്രേട്ടറിയറ്റ് വിലയിരുത്തി.
ഇതോടെ ശനിയാഴ്ച ചേരുന്ന സംസ്ഥാനസമിതിയിലും സംസ്ഥാന സെക്രട്ടറിയുടെ മകനെക്കുറിച്ചുള്ള വിവാദം ഉയരില്ലെന്ന് തീർച്ചയായി. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയപ്രേരിതനീക്കം തുറന്നുകാട്ടാൻ നവംബർ 16ന് പ്രചാരണപരിപാടി സംഘടിപ്പിക്കാനും എൽ.ഡി.എഫ് തീരുമാനിച്ചു. നവംബർ 10ന് ചേരുന്ന എൽ.ഡി.എഫ് സംസ്ഥാന സമിതി ഇതിന് അന്തിമരൂപം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.