മങ്കട: വിവാഹ വാഗ്ദാനം നൽകി ദലിത് യുവതിയെ പീഡിപ്പിച്ച കേസിൽ സി.പി.എം പഞ്ചായത്ത് അംഗം അറസ്റ്റിൽ. മക്കരപ്പറമ്പ് പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ഫെബിൻ വേങ്ങശ്ശേരിയാണ് (37) പിടിയിലായത്.
2020 മാർച്ച് മുതൽ യുവതി താമസിക്കുന്ന വീട്ടിലെത്തി പലതവണ പീഡിപ്പിക്കുകയും ഗർഭിണിയായപ്പോൾ നിർബന്ധിച്ച് അലസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. മഞ്ചേരി എസ്.സി.എസ്.ടി കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പെരിന്തൽമണ്ണ എ.എസ്.പി ഹേമലതയുടെ നേതൃത്വത്തിൽ മങ്കട ഇൻസ്പെക്ടർ സി.എൻ. സുകുമാരൻ, മങ്കട എസ്.ഐ ബി. പ്രദീപ്കുമാർ, പെരിന്തൽമണ്ണ എ.എസ്.പിയുടെ ഇൻവെസ്റ്റിഗേഷൻ സ്ക്വാഡ് അംഗങ്ങളായ സബ്ഇൻസ്പെക്ടർ കെ. സതീഷ് കുമാർ, കെ. ശശികുമാർ, ടി. ശ്രീകുമാർ, കൃഷ്ണകുമാർ, മനോജ്, മങ്കട സ്റ്റേഷനിലെ സി.പി.ഒമാരായ രഘുനാഥ്, രാജീവ്, നസീർ കൂട്ടിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.