മാന്നാറിൽ കോൺഗ്രസ്​ അംഗത്തിന്‍റെ വോട്ടിൽ സി.പി.എമ്മിനു പഞ്ചായത്ത് പ്രസിഡന്‍റ്​

ചെങ്ങന്നൂർ: മാന്നാറിൽ കോൺഗ്രസ്​ അംഗത്തിന്‍റെ വോട്ടിൽ സി.പി.എം നു പഞ്ചായത്ത് പ്രസിഡന്‍റ്​ സ്ഥാനം സ്വന്തമാക്കി. കുട്ടമ്പേരൂർ 11 ാം വാർഡ് മെമ്പർ സുനിൽ ശ്രദ്ധേയത്തിന്‍റെ വോട്ടിലാണ് എൽ.ഡി.എഫ് വിജയം. 18 അംഗ സമിതിയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വരുകയും 9 അംഗങ്ങളുള്ള യു ഡി.എഫ് 2015ലെ പോലെ അധികാരത്തിലേറുമെന്ന് വിശ്വസിക്കു കയും ചെയ്തിരുന്നു.

ടി.വി രത്നകുമാരിയാണ്​ ഒൻപത്​ വോട്ടുകൾ നേടി പ്രസിഡൻറായത്​. യു.ഡി.എഫിലെ രാധാമണി ശശീന്ദ്രന്​ എട്ട്​​ വോട്ടുകൾ ലഭിച്ചു. ബി.ജെ.പിയുടെ ഏക അംഗം എസ്.ശാന്തിനി വോട്ട് അസാധുവാക്കി.

Tags:    
News Summary - cpim president in mannar panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.