ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ സി.പി.എം വർഗീയ വികാരം ഇളക്കിവിടുകയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.എസ്. ശ്രീധരൻപിള്ള. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ ശ്രമിക്കുന്നത്. ചെങ്ങന്നൂരിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എൻ.ഡി.എ സ്ഥാനാർഥിയായ ശ്രീധരൻപിള്ള.
ന്യൂനപക്ഷങ്ങൾക്ക് നിർണായക സ്വാധീനമുള്ള നാഗാലാൻഡിലും മേഘാലയയിലും ജനങ്ങൾ ബി.ജെ.പിക്കാണ് വോട്ട് ചെയ്തത്. നരേന്ദ്രമോദിക്കൊപ്പം സഞ്ചരിക്കാനാണ് ന്യൂനപക്ഷ വിഭാഗങ്ങൾ ആഗ്രഹിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് ന്യൂനപക്ഷങ്ങൾക്കിടയിൽ സി.പി.എം ഭയപ്പാട് സൃഷ്ടിക്കുന്നത്. സി.പി.എം അനുഭാവികളായ സർക്കാര്‍ ജീവനക്കാർവരെ നവമാധ്യമങ്ങളിൽ കൂടി വർഗീയ വികാരം ഇളക്കിവിടുകയാണ്. സി.പി.എമ്മിന് അത്യാവശ്യമായ ഷോക്ക് ട്രീറ്റ്മെൻറ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സംഭവിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.