നാട്ടിക അപകടം: വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​നും ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സും റ​ദ്ദാ​ക്കും

തി​രു​വ​ന​ന്ത​പു​രം: നാ​ട്ടി​ക​യി​ലേ​ത് ക​രു​തി​ക്കൂ​ട്ടി​യു​ള്ള തെ​റ്റാ​ണെ​ന്നും വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​നും ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സും റ​ദ്ദാ​ക്കു​മെ​ന്നും മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ന​ട​പ​ടി​ക​ളു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്​​ട്രേ​ഷ​ൻ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സും സ​സ്പെ​ൻ​ഡ് ചെ​യ്യും. നി​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണ് നാ​ട്ടി​ക​യി​ലു​ണ്ടാ​യ​ത്. ശ​രി​ക്കും ന​ര​ഹ​ത്യ​യാ​ണ​ത്. ഗ​താ​ഗ​തം ത​ട​ഞ്ഞ ഭാ​ഗ​ത്തേ​ക്ക്​ ​വാ​ഹ​നം ഓ​ടി​ച്ച്​ ക​യ​റ്റു​ക​യാ​യി​രു​ന്നു. റോ​ഡ് സൈ​ഡി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​വ​രെ മാ​റ്റു​ന്ന​തി​ന് ഗ​താ​ഗ​ത ക​മീ​ഷ​ണ​ർ പൊ​ലീ​സി​ന് ക​ത്ത് ന​ൽ​കും. മ​രി​ച്ച​വ​രു​ടെ ആ​​ശ്രി​ത​ർ​ക്ക്​ സ​ഹാ​യം ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച്​ തീ​രു​മാ​നി​ക്കും. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് മാ​ത്ര​മാ​യി ഇ​തി​നു​ള്ള വ​കു​പ്പി​ല്ല. മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലേ തീ​രു​മാ​നി​ക്കാ​നാ​കൂ​വെ​ന്നും ഗ​ണേ​ഷ്​ കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

റോഡിൽ വര മുറിച്ച്​ വണ്ടിയോടിച്ചാൽ പിഴ

തി​രു​വ​ന​ന്ത​പു​രം: റോ​ഡി​ൽ ലൈ​ൻ ട്രാ​ഫി​ക്​ തെ​റ്റി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക്​ പി​ഴ ചു​മ​ത്താ​നൊ​രു​ങ്ങി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. ഇ​ത്​ മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ മ​​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. വ​ര ക​ട​ന്നു​ള്ള വാ​ഹ​ന​മോ​ടി​ക്ക​ൽ ത​ട​യു​ന്ന​തി​ന്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ വാ​ഹ​ന​ങ്ങ​ളി​ൽ ഡാ​ഷ്​​ബോ​ർ​ഡ്​ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. ഇ​തി​നാ​യി ഗ​താ​ഗ​ത ക​മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന്​ പു​റ​മെ, പാ​ല​ക്കാ​ട്-​തൃ​ശൂ​ർ മേ​ഖ​ല​യി​ൽ രാ​ത്രി​കാ​ല ഗ​താ​ഗ​ത പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും.

ഡ്രോ​ൺ കാ​മ​റ ഉ​പ​യോ​ഗി​ച്ച്​ വാ​ഹ​ന​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​വും ഗ​താ​ഗ​ത ക​മീ​ഷ​ണ​ർ മു​ന്നോ​ട്ടു​​വെ​ച്ചി​ട്ടു​ണ്ട്. കാ​മ​റ ഇ​ല്ലെ​ന്ന്​ ക​രു​തി നി​യ​മം ലം​ഘി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​ണി​ത്. വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ക്കു​ന്ന രീ​തി​ക്ക​പ്പു​റം ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ൽ​സ​മ​യം പി​ടി​കൂ​ടു​ന്ന​താ​ണ് പു​തി​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ ന​യ​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ പ​റ​ഞ്ഞു.

പഴുതില്ലാത്ത നടപടി സ്വീകരിക്കും -മന്ത്രി രാജൻ

തൃ​ശൂ​ര്‍: നാ​ട്ടി​ക​യി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ര്‍ക്കു മേ​ല്‍ ലോ​റി ക​യ​റി അ​ഞ്ചു​പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​രെ വെ​റു​തെ വി​ടി​ല്ലെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍. മ​നഃ​പൂ​ര്‍വ​മാ​യ ന​ര​ഹ​ത്യ​ക്കാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​ഴു​തു​ക​ളി​ല്ലാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. മാ​ഹി​യി​ല്‍നി​ന്ന് മ​ദ്യം വാ​ങ്ങി​യ ഡ്രൈ​വ​റും ക്ലീ​ന​റും അ​ത് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​വ​രു​ടെ ഭാ​ഗ​ത്താ​ണ് പൂ​ര്‍ണ​മാ​യ തെ​റ്റ്. ഡി​വൈ​ഡ​ര്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചാ​ണ് ലോ​റി വ​ന്ന​ത്. അ​പ​ക​ട​സ്ഥ​ല​ത്ത് ആ​ളു​ക​ള്‍ കി​ട​ന്നു​റ​ങ്ങാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്കും. ഇ​ന്‍ക്വ​സ്റ്റ് ന​ട​പ​ടി​ക​ളും പോ​സ്റ്റ്‌​മോ​ര്‍ട്ട​വും ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ന​ട​ക്കും. ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍കാ​ന്‍ പാ​ല​ക്കാ​ട് ജി​ല്ല ക​ല​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Nattika accident: Vehicle registration and driver's license will be cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.