തിരുവനന്തപുരം: ശബരിമല ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കാതിരുന്നത് ദോഷമായെന്ന് സി.പി.എം സംസ്ഥാന സമിതിയിൽ വിർശനം. ശബരിമല വിഷയത്തിലെ നിലപാട് പറഞ്ഞ് വോട്ട് ചോദിക്കാമായിരുന്നു. സി.പി.എം ഒളിച്ചോടിയെന്ന് എതിരാളികൾക്ക് പ്രചരിപ്പിക്കാനായി. തെരഞ്ഞെടുപ്പിൽ ഈ വിഷയത്തെ സമീപിക്കാതിരുന്നത് യു.ഡി.എഫും ബി.ജെ.പിയും സൃഷ്ടിച്ച തെറ്റിദ്ധാരണ നിലനിൽക്കാൻ കാരണമായെന്നും സംസ്ഥാന സമിതിയിൽ വിർശനമുയർന്നു.
കഴിഞ്ഞ ദിവസവും സംസ്ഥാന സമിതിയിൽ ശബരിമല പ്രശ്നം സംബന്ധിച്ച് വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം അവതരിപ്പിച്ച റിപ്പോർട്ടിൽ, വിശ്വാസികളുടെ വോട്ടിൽ ചോർച്ചയുണ്ടായെന്ന് വ്യക്തമാക്കിയിരുന്നു. പരമ്പരാഗതമായി പാർട്ടിക്ക് വോട്ട് ചെയ്യുന്ന വിശ്വാസികളിൽ ഒരു വിഭാഗം ഇത്തവണ കയ്യൊഴിഞ്ഞെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നഷ്ടപ്പെട്ട പാർട്ടി വോട്ടുകൾ തിരിച്ചുപിടിക്കാൻ പ്രായോഗിക സമീപനമുണ്ടാവണമെന്ന ആവശ്യവും സംസ്ഥാന സമിതിയിൽ ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.