അൻെറ അഭിപ്രായം പെരേല് മതി; ആയിഷ റെന്നയെ മാപ്പ് പറയിപ്പിക്കാൻ ശ്രമിച്ച് സി.പി.എം പ്രവർത്തകർ

കൊണ്ടോട്ടി: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മലപ്പുറം കൊണ്ടോട്ടിയില്‍ വെച്ച് ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥിനി ആയിഷ റെന്നയോട് മോശമായി പെരുമാറി സി.പി.ഐ.എം പ്രവര്‍ത്തകർ. കൊണ്ടോട്ടിയില്‍ നടന്ന പ്രതിഷേധ റാലിയില്‍ സംസാരിക്കവെ സംസ്ഥാന സര്‍ക്കാരിനെതിരെ സംസാരിച്ച ആയിഷക്കെതിരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു.


Full View

പൗരത്വ നിയമ പ്രതിഷേധത്തിൽ പങ്കെടുത്തതിന് കസ്റ്റഡിയിലെടുത്തവരെ പിണറായി സർക്കാർ മോചിപ്പിക്കണമെന്ന ആയിഷയുടെ അഭിപ്രായമാണ് സി.പി.എം പ്രവർത്തകരെ പ്രകോപിപ്പിച്ചത്. അൻെറ അഭിപ്രായം പെരേല് മതിയെന്നും പറഞ്ഞ് പ്രസംഗം കഴിഞ്ഞിറങ്ങിയ റെന്നയെ പ്രവർത്തകർ തടഞ്ഞു. മാപ്പ് പറയണം എന്നായിരുന്നു സി.പി.എമ്മുകാരുടെ ആവശ്യം. എന്നാൽ താൻ മാപ്പ് പറയില്ലെന്ന് ആയിഷ റെന്ന വ്യക്തമാക്കി.

Tags:    
News Summary - cpim workers against aysha renna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.