കോഴിക്കോട്: തില്ലങ്കേരി മോഡൽ അവിശുദ്ധബന്ധം കേരളം മുഴുവൻ വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണ് സി.പി.എമ്മും ബി.ജെ.പിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് പിണറായി വിജയൻ-സുരേന്ദ്രൻ കൂട്ടുകെട്ട് നിലനിൽക്കുകയാണ്. ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്‍റെ തുറന്നു പറച്ചില്‍ സി.പി.എം-ബി.ജെ.പി കൂട്ടുകച്ചവടം വെളിച്ചത്തു കൊണ്ടുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരേ പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളാണ് ബാലശങ്കർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ തെരഞ്ഞെടുപ്പു ധാരണയുണ്ട് എന്നാണ് ബാലശങ്കർ വെളിപ്പെടുത്തിയത്.
നാലു വോട്ടിനു വേണ്ടി എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് സി.പി.എം. അഴിമതി മൂടിവയ്ക്കുന്നതിനായി ആരംഭിച്ച ഡീൽ ഇപ്പോൾ നിയമസഭ തിരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും അവിശുദ്ധബന്ധം പ്രബുദ്ധ കേരളം തള്ളിക്കളയുമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.