സി.പി.എം തിരുവനന്തപുരം, കോട്ടയം ജില്ലാ സമ്മേളനങ്ങളിലെ പൊതുസമ്മേളനം റദ്ദാക്കി

തിരുവനന്തപുരം: സി.പി.എം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനം ഒഴിവാക്കി. തിരുവനന്തപുരം, കോട്ടയം ജില്ലാ സമ്മേളനങ്ങളിലെ പൊതുസമ്മേളനങ്ങളാണ് റദ്ദാക്കിയത്. സംസ്ഥാന സർക്കാർ കോവിഡ് മാനദണ്ഡങ്ങൾ പുതുക്കിയ സാഹചര്യത്തിലാണ് പൊതുസമ്മേളനം ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ സെക്രട്ടറിമാർ അറിയിച്ചു.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജനാധിപത്യ മഹിളാ അസോസിയേഷൻ പാറശ്ശാലയില്‍ മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചത് രൂക്ഷവിമർശനത്തിന് വഴിവെച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയായിരുന്നു പരിപാടി.

സംഭവത്തിൽ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം 550ലേറെ പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ വീട് സന്ദര്‍ശിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ ഫേസ്ബുക് കുറിപ്പിലടക്കം തിരുവാതിരക്കെതിരെ പ്രതിഷേധ കമന്‍റുകള്‍ നിറഞ്ഞിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ, രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പരിപാടികളെ കുറിച്ച് മാനദണ്ഡത്തിൽ പറയുന്നില്ല.

Tags:    
News Summary - CPM cancels general meeting of Thiruvananthapuram district convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.