കൊല്ലം, എറണാകുളം ജില്ലകളിളെ വോട്ട്​ വിഹിതത്തിലുണ്ടായ കുറവ്​ പരിശോധിക്കണം -സി.പി.എം കേന്ദ്ര കമ്മിറ്റി

തിരുവനന്തപുരം: കൊല്ലം, എറണാകുളം ജില്ലകളിൽ എൽ.ഡി.എഫി​െൻറ വോട്ട്​ വിഹിതത്തിൽ ഉണ്ടായ കുറവ്​ പരിശോധിക്കണമെന്ന്​ സി.പി.എം കേന്ദ്ര കമ്മിറ്റി. ഇടതുപക്ഷത്തി​െൻറയും തൊഴിലാളി വർഗത്തി​െൻറയും ഉറച്ച അടിത്തറയായ കൊല്ലത്തെ വോട്ട്​ വിഹിതത്തിലെ കുറവ്​ പ്രത്യേകം തന്നെ പരിശോധിക്കണമെന്നും നിയമസഭാ തെരഞ്ഞെടുപ്പ്​ അവലോകന റിപ്പോർട്ട്​ നിർദ്ദേശിച്ചു.

യു.ഡി.എഫിനേക്കാൾ 11 ജില്ലകളിൽ എൽ.ഡി.എഫിന്​ കൂടുതൽ സീറ്റുകൾ ലഭിച്ചു. 12 ജില്ലകളിൽ കൂടുതൽ വോട്ടും. യു.ഡി.എഫിന്​ അഞ്ച്​ ജില്ലകളിൽ വോട്ട്​ കുറഞ്ഞു. തെരഞ്ഞെടുക്കപെട്ട വനിതകളുടെ എണ്ണം എട്ടിൽ നിന്ന്​ ഇത്തവണ 10 ആയി. പക്ഷേ സ്​ത്രീകളെ സ്ഥാനാർത്ഥികളായി നിശ്​ചയിച്ചതി​െൻറ തോത് ഇപ്പോഴും​ അപര്യാപ്​തമാണ്​. 2016 മുതൽ വോട്ട്​ വിഹിതം വർധിപ്പിച്ച ബി.ജെ.പിയുടേത്​ 15 ശതമാനത്തിൽ നിന്ന്​ 12.7 ശതമാനമായി കുറഞ്ഞത്​ നിലവിലെ ദേശീയ സാഹചര്യത്തിൽ ശ്രദ്ധാർഹമാണ്​. അടിസ്ഥാന വർഗങ്ങളിൽ ഭൂരിപക്ഷവും എൽ.ഡി.എഫിന്​ വോട്ട്​ ചെയ്​തു. മധ്യവർഗത്തിൽ വലിയ വിഭാഗത്തി​െൻറ പിന്തുണയും ലഭിച്ചു​.

തെറ്റുതിരുത്തൽ രേഖയിൽ ചൂണ്ടികാണിച്ച പാർലമെൻററി വ്യതിയാനം ഇപ്പോഴും സംസ്ഥാനത്ത്​ നിലനിൽക്കുന്നു. സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ പാർട്ടി അംഗങ്ങൾ രണ്ട്​ മണ്ഡലങ്ങളിൽ നടത്തിയ പ്രതിഷേധങ്ങളിൽ ചില തെറ്റായ പ്രവണതകൾ കണ്ടു. ഇത്​ പാർട്ടിക്ക്​ അപകടമാണ്​. ചില പ്രദേശങ്ങളിൽ വിഭാഗീയത തെരഞ്ഞെടുപ്പ്​ പ്രചരണത്തെ ബാധിച്ചു. കടുത്ത, ശരിയായ നടപടികളിലൂടെ ഇവ അവസാനിപ്പിക്കണം. ഇത്തരം വ്യതിയാനങ്ങൾക്ക്​ എതിരെ തെറ്റുതിരുത്തൽ പ്രചരണം നടത്തണം.

Tags:    
News Summary - CPM Central Committee LDF vote share in Kollam and Ernakulam districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.