കൊല്ലം, എറണാകുളം ജില്ലകളിളെ വോട്ട് വിഹിതത്തിലുണ്ടായ കുറവ് പരിശോധിക്കണം -സി.പി.എം കേന്ദ്ര കമ്മിറ്റി
text_fieldsതിരുവനന്തപുരം: കൊല്ലം, എറണാകുളം ജില്ലകളിൽ എൽ.ഡി.എഫിെൻറ വോട്ട് വിഹിതത്തിൽ ഉണ്ടായ കുറവ് പരിശോധിക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. ഇടതുപക്ഷത്തിെൻറയും തൊഴിലാളി വർഗത്തിെൻറയും ഉറച്ച അടിത്തറയായ കൊല്ലത്തെ വോട്ട് വിഹിതത്തിലെ കുറവ് പ്രത്യേകം തന്നെ പരിശോധിക്കണമെന്നും നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് നിർദ്ദേശിച്ചു.
യു.ഡി.എഫിനേക്കാൾ 11 ജില്ലകളിൽ എൽ.ഡി.എഫിന് കൂടുതൽ സീറ്റുകൾ ലഭിച്ചു. 12 ജില്ലകളിൽ കൂടുതൽ വോട്ടും. യു.ഡി.എഫിന് അഞ്ച് ജില്ലകളിൽ വോട്ട് കുറഞ്ഞു. തെരഞ്ഞെടുക്കപെട്ട വനിതകളുടെ എണ്ണം എട്ടിൽ നിന്ന് ഇത്തവണ 10 ആയി. പക്ഷേ സ്ത്രീകളെ സ്ഥാനാർത്ഥികളായി നിശ്ചയിച്ചതിെൻറ തോത് ഇപ്പോഴും അപര്യാപ്തമാണ്. 2016 മുതൽ വോട്ട് വിഹിതം വർധിപ്പിച്ച ബി.ജെ.പിയുടേത് 15 ശതമാനത്തിൽ നിന്ന് 12.7 ശതമാനമായി കുറഞ്ഞത് നിലവിലെ ദേശീയ സാഹചര്യത്തിൽ ശ്രദ്ധാർഹമാണ്. അടിസ്ഥാന വർഗങ്ങളിൽ ഭൂരിപക്ഷവും എൽ.ഡി.എഫിന് വോട്ട് ചെയ്തു. മധ്യവർഗത്തിൽ വലിയ വിഭാഗത്തിെൻറ പിന്തുണയും ലഭിച്ചു.
തെറ്റുതിരുത്തൽ രേഖയിൽ ചൂണ്ടികാണിച്ച പാർലമെൻററി വ്യതിയാനം ഇപ്പോഴും സംസ്ഥാനത്ത് നിലനിൽക്കുന്നു. സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ പാർട്ടി അംഗങ്ങൾ രണ്ട് മണ്ഡലങ്ങളിൽ നടത്തിയ പ്രതിഷേധങ്ങളിൽ ചില തെറ്റായ പ്രവണതകൾ കണ്ടു. ഇത് പാർട്ടിക്ക് അപകടമാണ്. ചില പ്രദേശങ്ങളിൽ വിഭാഗീയത തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചു. കടുത്ത, ശരിയായ നടപടികളിലൂടെ ഇവ അവസാനിപ്പിക്കണം. ഇത്തരം വ്യതിയാനങ്ങൾക്ക് എതിരെ തെറ്റുതിരുത്തൽ പ്രചരണം നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.