തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ കോൺഗ്രസിെൻറ വോട്ട് ചോർച്ചയെക്കുറിച്ച് വിശാല ചർച്ച നടത്തി സി.പി.എം സംസ്ഥാന സമിതി. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന സംസ്ഥാന സമിതിയിലെ ആദ്യദിന ചർച്ചയിലാണ് പ്രധാനമായും കോൺഗ്രസ്, വെൽെഫയർ ബന്ധം ഉൾപ്പെടെ കടന്നുവന്നത്. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ അവതരിപ്പിച്ച ക്രോഡീകരിച്ച ജില്ല തല തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് മതേതര നിലപാട് ഉയർത്തിപ്പിടിെച്ചങ്കിൽ മാത്രമേ എല്ലാവിഭാഗം ജനങ്ങളെയും കൂട്ടിയോജിപ്പിക്കാൻ കഴിയൂവെന്നും വിലയിരുത്തി.
വെൽെഫയർ പാർട്ടിയുമായുള്ള കോൺഗ്രസിെൻറ ബന്ധം ബി.ജെ.പിക്കാണ് ഗുണംചെയ്തതെന്നാണ് ഭൂരിപക്ഷത്തിെൻറയും വിലയിരുത്തൽ. വെൽെഫയർ ബന്ധം കോൺഗ്രസിനെ തകർത്തു. കോൺഗ്രസ് ക്ഷയിച്ച പ്രദേശങ്ങളിൽ ബി.ജെ.പി നേട്ടമുണ്ടാക്കി. കോൺഗ്രസിെൻറ മതേതര നിലപാട് ഇത്തരത്തിൽ തകർക്കുന്നത് ആത്യന്തികമായി ബി.ജെ.പിയെ സഹായിക്കും. കോൺഗ്രസ് തകർച്ചയാണ് ബി.ജെ.പി മുതലെടുക്കുന്നത്. വെൽെഫയർ ബന്ധത്തിന് മുൻകൈ എടുത്ത മുസ്ലിം ലീഗിന് അവരുടെ ശക്തികേന്ദ്രങ്ങളിൽ അത് ഗുണം ചെയ്തു. എന്നാൽ ശക്തികേന്ദ്രങ്ങൾക്ക് പുറത്ത് കോൺഗ്രസിന് ഗുണമുണ്ടായില്ല. ഹിന്ദു വോട്ടുകൾ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് ചോരുകയും ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുകളിൽ വലിയ വ്യത്യാസം ഇരുമുന്നണികളും തമ്മിലുണ്ടായില്ലെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ ഇടത് മുന്നണിക്ക് വലിയ നേട്ടമുണ്ടായെന്ന് റിപ്പോർട്ട് വിലയിരുത്തി. മുസ്ലിം ലീഗിന് വലിയ വീഴ്ച സംഭവിച്ചില്ലെങ്കിലും കോൺഗ്രസിന് ക്ഷീണം സംഭവിച്ചു. മുസ്ലിം, ക്രൈസ്തവ മേഖലയിൽനിന്ന് അനുകൂല സമീപനം ഉണ്ടായത് എൽ.ഡി.എഫിന് തീരപ്രദേശങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാൻ സഹായിച്ചു. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണിയിൽ വന്നത് ക്രൈസ്തവ മേഖലകളിൽ നിന്നുള്ള അംഗീകാരം ലഭിക്കാൻ സഹായിച്ചു. സർക്കാറിെൻറ ക്ഷേമപരിപാടികൾ വലിയതോതിൽ സഹായംചെയ്തു.
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഉൾപ്പെടുന്ന തെക്കൻ ജില്ലകളിൽ ബി.െജ.പിക്കുണ്ടായ ചെറിയ മുന്നേറ്റങ്ങളെ വളരെ ഗൗരവമായി എടുക്കണമെന്ന് സി.പി.എം സംസ്ഥാന സമിതിയിൽ അംഗങ്ങൾ. നായർ വോട്ടുകൾ ബി.ജെ.പിക്ക് ഉറപ്പിച്ച് നിർത്താൻ കഴിയുന്നതിനൊപ്പം ഇൗഴവ സമുദായത്തിലെ വോട്ടുകളിൽ ഒരുഭാഗം ആകർഷിക്കാൻ കഴിയുെന്നന്നും വിലയിരുത്തലുണ്ടായി.
പന്തളം മുനിസിപ്പാലിറ്റി ബി.ജെ.പി പിടിക്കാനിടയാക്കിയത് കോൺഗ്രസിെൻറ വോട്ട് ചോർച്ചയാണ്. എന്നാൽ അതിനൊപ്പം സി.പി.എമ്മിലെ സ്ഥാനാർഥി നിർണയവും വിഭാഗീയതയും തിരിച്ചടിക്ക് കാരണമായി. അത് പരിഹരിക്കണം. ആലപ്പുഴയിൽ നേതൃത്വത്തിെനതിരെയുണ്ടായ പ്രകടനം ഒറ്റപ്പെട്ട സംഭവമാണെന്ന് ജില്ല കമ്മിറ്റി റിപ്പോർട്ടിൽ വിശദീകരിച്ചു.
തിരുവനന്തപുരം കോർപറേഷനിൽ പാർട്ടിക്കും മുന്നണിക്കും നല്ല നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞു. ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് നേതൃത്വം നിർദേശം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.