ആശ വർക്കർമാരുടെ ഓണറേറിയം: ഉത്തരവിലെ അപാകതകൾ പരിഹരിച്ച് ഉടൻ പുതിയ ഉത്തരവിറക്കണം- കെ.എ.എച്ച്. ഡബ്ല്യു.എ

ആശ വർക്കർമാരുടെ ഓണറേറിയം: ഉത്തരവിലെ അപാകതകൾ പരിഹരിച്ച് ഉടൻ പുതിയ ഉത്തരവിറക്കണം- കെ.എ.എച്ച്. ഡബ്ല്യു.എ

തിരുവനന്തപുരം :ആശ വർക്കർമാരുടെ ഓണറേറിയത്തിന്റെ മാനദണ്ഡങ്ങൾ പിൻവലിച്ചു കൊണ്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലെ അപാകതകൾ പരിഹരിച്ച് ഉടൻ പുതിയ ഉത്തരവിറക്കണമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (കെ.എ.എച്ച്. ഡബ്ല്യു.എ).  ആശവർക്കർമാർക്ക് ലഭിക്കുന്ന ഓണറേറിയത്തിന്റെ 10 മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ട്.

'ഫിക്സഡ് ഇൻസെൻറീവി ' ന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുകയും ഇൻസെന്റീവ് കുറഞ്ഞാൽ ഓണറേറിയം പകുതിയായി കുറക്കുമെന്നാണ് പുതിയ ഉത്തരവ്. ഫിക്സഡ് ഓണറേറിയവും ആൻഡ് ഫിക്സഡ് ഇൻസെൻ്റീവും ആണ് ആശ വർക്കർക്ക് വേണ്ടത്.

അതിനാൽ ഇപ്പോൾ പുറപ്പെടുവിച്ച വിചിത്രമായ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവർ ആവശ്യപ്പെട്ടു.

സമരവേദിയിൽ ഇഫ്താർ വിരുന്ന്

സെക്രട്ടേറിയറ്റ് പടിക്കൽ തുടരുന്ന രാപകൽ സമരത്തിൻ്റെ 37-ാം ദിവസം സമരവേദിയിൽ ആശവർക്കർമാർക്ക് ഇഫ്താർ വിരുന്നൊരുക്കി. മുൻ മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം.എൽ.എ റോജി ജോൺ, സദ്ഭാവന ട്രസ്റ്റ് ചെയർമാൻ അഡ്വ ശിഹാബുദ്ദീൻ കാരിയത്ത് തുടങ്ങിയവർ നേതൃത്വം നൽകി. സമരവേദിയിൽ പിന്തുണ അറിയിച്ച് നിരവധി പേർ എത്തി.

എം വിൻസെൻറ് എം.എൽ.എ, മുൻ മന്ത്രി വി.സി. കബീർ, കോൺഗ്രസ്സ് നേതാക്കളായ അഡ്വ.എം. ലിജു, മണക്കാട് സുരേഷ്, ആർ.ജെ. രാജേഷ്, മുട്ടട ഹോളിക്രോസ് പള്ളി വികാരി ഫാ. പോൾ, എ.ഐ.ബി.ഇ.എ വനിതാ കൗൺസിൽ പ്രതിനിധി അഞ്ജലി, സമരത്തെ പിന്തുണച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട വ്ലോഗർ നീനു, ആൾ ഇന്ത്യാ കാത്തലിക് യൂനിയൻ ജനറൽ സെക്രട്ടറി ബാബു അത്തിപുഴയിൽ, കരിമ്പുഴ പഞ്ചായത്ത് മെമ്പർ അൻസിൽ തുടങ്ങിയവരെത്തി

Tags:    
News Summary - Honorarium of ASHA workers: The deficiencies in the order should be corrected and a new order should be issued immediately - KAHWA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.