പാലക്കാട്: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിലെ റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ഉടൻ പുറത്തുവിടുമെന്ന് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. വ്യാജ ഐ.ഡി കാർഡ് നിർമാണക്കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനിയാണ് നീല ട്രോളി ബാഗിൽ ഹോട്ടലിൽ പണമെത്തിച്ചതെന്ന് സുരേഷ് ബാബും പറഞ്ഞു.
ഫെനിയുടെ കൂടെ ഷാഫി പറമ്പിലും ഉണ്ടായിരുന്നു. ഷാഫിയും ജ്യോതികുമാർ ചാമക്കാലയും ട്രോളി കയറ്റിയ റൂമിലേക്ക് കയറി അതിന് ശേഷം ട്രോളി മറ്റൊരു മുറിയിലേക്ക് മാറ്റി. ഇതിനിടെ രാഹുലും റൂമിലെത്തിയെന്നും സി.പി.എം ജില്ല സെക്രട്ടറി ആരോപിച്ചു.
'പെട്ടിയിൽ വസ്ത്രമായിരുന്നെങ്കിൽ, രാഹുലിന്റെ ഡ്രസ് ഷാഫിക്ക് ചേരുമോ എന്ന് നോക്കിയതാണോ? അതോ ജ്യോതികുമാർ ചാമക്കാലയ്ക്ക് ചേരുന്നതാണോ എന്ന് നോക്കിയതാണോ? ഇതെല്ലാം ദുരൂഹമാണ്. ഇങ്ങനെയൊരു നുണയനായ യുഡിഎഫ് സ്ഥാനാർഥിയാണ് മത്സരിക്കുന്നത് എന്നതില്‍ ലജ്ജിക്കണം. ഇന്നലെ അവിടെയില്ലെന്ന് പറഞ്ഞ ആൾ ഇന്ന് അവിടെ ഉണ്ടെന്നാണ് പറയുന്നത്'– ഇ.എൻ.സുരേഷ് ബാബു പറഞ്ഞു.
ഹോട്ടലിൽ എല്ലാ പാർട്ടിക്കാരും ഉണ്ടായിരുന്നു. പത്രക്കാരും ഉണ്ട്. അതുകൊണ്ട് തന്നെ ആരും സംശയിക്കില്ല. ഹോട്ടൽ മുറിയുടെ പിന്നിൽ ഒരു ഏണി ഉണ്ട്. അതിൽ കൂടി ഇറങ്ങാവുന്ന സൗകര്യവും ഉണ്ട്. എല്ലാം കൃത്യമായി സൗകര്യം ഒരുക്കി ചെയ്തതാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.