തിരുവനന്തപുരം: ബി.ജെ.പി വിജയിച്ച നേമത്ത് ഉൾപ്പെടെ 99 നിയമസഭാമണ്ഡലങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മേൽെക്കെ നേടാൻ കഴിെഞ്ഞന്ന് സി.പി.എമ്മിെൻറ വിലയിരുത്തൽ. അതേസമയം ബി.ജെ.പിക്ക് നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞ ചില മേഖലകളിലും ആലപ്പുഴയിലെ ആഭ്യന്തരപ്രശ്നവും വിശദമായി പരിശോധിക്കാനും വെള്ളിയാഴ്ച ആരംഭിച്ച സി.പി.എം നേതൃയോഗം തീരുമാനിച്ചു.
42 ശതമാനത്തിലധികം വോട്ടാണ് എൽ.ഡി.എഫ് നേടിയത്. യു.ഡി.എഫിന് 38 ശതമാനവും ബി.ജെ.പിക്ക് 15 ശതമാനവും വോട്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ചതെന്നും സംസ്ഥാന സെക്രേട്ടറിയറ്റ് പ്രാഥമികമായി വിലയിരുത്തി. ശനിയാഴ്ച തുടങ്ങുന്ന രണ്ട് ദിവസത്തെ സംസ്ഥാനസമിതിയിലെ ജില്ലതല വിശകലനത്തിലാവും അന്തിമ നില വ്യക്തമാകുക.
വർക്കല, ചെങ്ങന്നൂർ, പന്തളം മുനിസിപ്പാലിറ്റികളിൽ ബി.ജെ.പിക്ക് നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞത് ജില്ലതല അവലോകനത്തിൽ പ്രത്യേകം പരിശോധിക്കും. സർക്കാറിെൻറ പ്രവർത്തനത്തിലുള്ള പൊതുസമൂഹത്തിെൻറ മതിപ്പാണ് വിജയത്തിെൻറ അടിസ്ഥാനമെന്നും വിലയിരുത്തി.
കോവിഡ് കാല ഭക്ഷ്യകിറ്റ് വിതരണം, ക്ഷേമ പെൻഷനുകൾ എന്നിവ ഗുണം ചെയ്തു. സർക്കാറിന് എതിരായ പ്രതിപക്ഷത്തിെൻറയും ഒരു വിഭാഗം മാധ്യമങ്ങളുടെയും ആരോപണം വോട്ടർമാർ തള്ളിക്കളഞ്ഞു. ക്രൈസ്തവ, മുസ്ലിം ന്യൂനപക്ഷങ്ങൾ എൽ.ഡി.എഫിന് അനുകൂലമായാണ് പ്രതികരിച്ചത്. മുസ്ലിം വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ധ്രുവീകരിച്ചിരുെന്നങ്കിൽ തീരദേശത്ത് വലിയ വിജയം നേടാൻ സാധിക്കില്ലായിരുന്നു.
ക്രൈസ്തവ മേഖലയിലും എൽ.ഡി.എഫിന് ഗുണം ലഭിച്ചു. ജോസ് കെ. മാണി വിഭാഗത്തിെൻറ മുന്നണിപ്രവേശം കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ എൽ.ഡി.എഫിന് അനുകൂലമായി മാറിയെന്നും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.