തൃശൂർ: മുസ് ലിം ലീഗിന് കീഴ്പ്പെട്ട കോൺഗ്രസിന്‍റെ വർഗീയത വീടുകളിലെത്തി തുറന്നുകാണിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സി.പി.എമ്മിന്‍റെ ഗൃഹസന്ദർശനത്തന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രതിപക്ഷം മതവിദ്വേഷത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അത് മുസ് ലിം ലീഗിന് കീഴ്പ്പെട്ട കോൺഗ്രസിന്‍റെ തകർച്ചയാണ് സൂചിപ്പിക്കുന്നത്. അത് വീടുകളിലെത്തിക്കും' -വിജയരാഘവൻ പറഞ്ഞു.
സർക്കാറിന്‍റെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും നിർദേശങ്ങൾ തേടിയുമാണ് സി.പി.എം നേതാക്കൾ വീടുകളിലെത്തുന്നത്. ജില്ലകളിൽ മന്ത്രിമാർ പങ്കെടുക്കുന്ന പരാതി പരിഹാര അദാലത്തും നടത്തും. ഈമാസം 31 വരെയാണ് പരിപാടി. തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചർച്ച ചെയ്യാൻ പി.ബി യോഗവും ഇന്ന് ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.