തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിെനതിരായ ജനകീയ പ്രക്ഷോഭത്തിൽ കോൺഗ്രസ് ഉൾപ്പെടെ എല്ലാ കക്ഷികളെയും പേരെടുത്ത് പറയാതെ ക്ഷണിച്ച് സി.പി.എം. ഡിസംബർ 16ന് മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവും സത്യഗ്രഹത്തിൽ പെങ്കടുത്തതിനെ ചൊല്ലി യു.ഡി.എഫിലും േകാൺഗ്രസിലും അഭിപ്രായഭിന്നത ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ഇൗ ക്ഷണം. എൽ.ഡി.എഫ്, യു.ഡി.എഫ് സംയുക്ത സമരത്തിെനതിരെ നിലപാെടടുത്ത കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായി വിമർശിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും മുസ്ലിം ലീഗിനെയും പ്രശംസിച്ചും സി.പി.എം സംസ്ഥാന സമിതി പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.
‘‘മറ്റ് പല കാര്യങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിലവിലുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ രാജ്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതിനുള്ള അടിയന്തരചുമതല നിർവഹിക്കുന്നതിൽ എല്ലാവരും കൈകോർക്കുകയാണ് വേണ്ടത്. മാറിയ രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം ശരിയായ ദിശയിലുള്ളതാണ്. പ്രതിപക്ഷ നേതാവിെൻറയും മുസ്ലിം ലീഗ് നേതൃത്വത്തിെൻറയും നിലപാട് ശ്രദ്ധേയവും പ്രതീക്ഷ നൽകുന്നതുമാണ്.’’ -വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
‘‘ശബരിമലപ്രശ്നത്തിൽ സുപ്രീംകോടതി വിധിക്കെതിരെ ആർ.എസ്.എസുമായി യോജിച്ച് കർമസമിതിയിൽ പ്രവർത്തിക്കാൻ മടിയില്ലാതിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ത്യയെ നിലനിർത്താനുള്ള വിശാല പോരാട്ടത്തിന് സി.പി.എമ്മുമായി യോജിച്ച് പ്രവർത്തിക്കാനാകില്ലെന്ന് പറയുന്നത് എത്രമാത്രം സങ്കുചിതമാണ്. ഇന്നത്തെ സാഹചര്യത്തിൽ ഗൗരവം മനസ്സിലാക്കി യോജിച്ച പ്രക്ഷോഭങ്ങളിൽ എല്ലാവരും ഒരുമിച്ച് നിൽക്കണം’’- സി.പി.എം വ്യക്തമാക്കി.
ഡിസംബർ 16ന് തുടർച്ചയായി ജനുവരി 26 െൻറ മനുഷ്യച്ചങ്ങല എൽ.ഡി.എഫാണ് സംഘടിപ്പിക്കുന്നത് എങ്കിലും സഹകരിക്കാൻ തയാറുള്ള എല്ലാവരെയും പെങ്കടുപ്പിക്കാനും സംസ്ഥാന സമിതി തീരുമാനിച്ചു. കക്ഷി രാഷ്ട്രീയ, മത വിവേചനമില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്യും. മത നേതാക്കൾ, സാംസ്കാരിക നായകർ, എഴുത്തുകാർ, സംഘടനകളുടെ പ്രാതിനിധ്യം ഉറപ്പാക്കും.
മതചിഹ്നങ്ങൾ ഉപയോഗിച്ചുള്ള പ്രതിഷേധം െഎക്യത്തെ ദുർബലപ്പെടുത്തും
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിെനതിരെ മതപരമായ സംഘാടനത്തിലൂടെയും മതചിഹ്നങ്ങൾ ഉപയോഗിച്ചും പ്രതിഷേധം സംഘടിപ്പിക്കുന്നത് വിശാലമായ െഎക്യത്തെ ദുർബലപ്പെടുത്തുമെന്ന് സി.പി.എം സംസ്ഥാന സമിതി. ഇത് സംഘ്പരിവാറിെൻറ ഉദ്ദേശം നടപ്പാക്കാനേ ഉതകൂയെന്നും സമിതി പ്രസ്താവിച്ചു. ‘‘വർഗീയ ധ്രുവീകരണം നടത്താനും പ്രകോപനം സൃഷ്ടിച്ച് കലാപ അന്തരീക്ഷം രൂപെപ്പടുത്താനുമുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെ ജാഗ്രതയോടെ കാണാൻ കഴിയണം. മതനിരപേക്ഷമായ ഉള്ളടക്കത്തോടെ വിപുലമായ ജനകീയ പ്രേക്ഷാഭത്തിെൻറ ഭാഗമാവുകയാണ് വേണ്ടതെന്ന യാഥാർഥ്യം എല്ലാവരും തിരിച്ചറിയണം’’. -പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഇത്തരം സംഘടനകൾ ബി.ജെ.പി വെക്കുന്ന കെണിയിൽ വീഴുമെന്ന അഭിപ്രായമാണ് സംസ്ഥാന സമിതിയിൽ ഉയർന്നത്. മുസ്ലിംകളെ പ്രകോപിച്ച് തിരിച്ച് അക്രമിക്കുകയെന്ന ഗോദ്രയിലും മുംബൈയിലും ആർ.എസ്.എസ് നടപ്പാക്കിയ പദ്ധതി അരങ്ങേറുമോയെന്ന ആശങ്കയും നേതാക്കൾ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.