ഭൂരിപക്ഷ തീവ്രവാദികളേയും ന്യൂനപക്ഷ തീവ്രവാദികളേയും സി.പി.എം താലോലിക്കുന്നുവെന്നും സോഷ്യൽ എൻജിനീയറിങ് എന്ന് പേരിട്ട് സിപിഎം നടത്തുന്നത് മതപ്രീണനമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളാ പൊലീസിൽ ആർ.എസ്.എസുകാരുണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്നുവെന്നും സി.പി.എമ്മിന്റെ പ്രീണനനയം കാരണമാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകർക്ക് അഗ്നിശമന സേനാംഗങ്ങൾ പരീശീലനം നൽകിയത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെട്ട ഭൂമിയിലും വായ്പ കൊടുക്കാമെന്ന് സർക്കാർ നിർദേശം നൽകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണസമിതിക്ക് മാത്രമായി ലോൺ അനുവദിക്കാതിരിക്കുന്നത് നിർത്തണമെന്നും സർക്കാർ നിർദേശം നൽകിയിട്ടും അനുസരിക്കാത്ത സഹകരണബാങ്കുകളുണ്ടെങ്കിൽ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗിന്റെ കീഴിലാണ് കോൺഗ്രസ് നിലനിൽക്കുന്നതെന്ന ഇ.പി ജയരാജന്റെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ ജയരാജന് മറുപടി പറയാൻ താൻ ആളല്ലെന്നും ഇ.പി ജയരാജൻ പണ്ഡിതനാണെന്നും പ്രതിപക്ഷം വിവരമില്ലാത്തവരാണെന്നും സതീശൻ പരിഹസിച്ചു. വിവിധ സംഘടനകൾ പൊലീസ് കടന്നുകയറുന്നത് വളരെ ഗൗരവത്തിൽ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.